Story Dated: Sunday, December 28, 2014 05:27
റോം : അഞ്ഞൂറോളം യാത്രക്കാരുമായി ഗ്രീസില്‍ നിന്ന് ഇറ്റലിയിലേക്ക് പോകുകയായിരുന്ന ജങ്കാറിന് തീപിടിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒതോണോയ് ദ്വീപിന് 33 നൊട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് തീപിടുത്തം ഉണ്ടായത്. നൂറുകണക്കിന് വാഹനങ്ങളാണ് ജങ്കാറില്‍ ഉള്ളത്. വാഹനങ്ങള്‍ കയറ്റിയിരുന്ന ഭാഗത്താണ് തുടക്കത്തില്‍ തീ കണ്ടത്.
ജങ്കാറില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാന്‍ ക്യാപ്‌റ്റന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇരുന്നൂറോളം പേരെ രക്ഷപെടുത്താനായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് ഹെലികോപ്‌റ്ററുകളും രണ്ട് കപ്പലുകളും പുറപ്പെട്ടിട്ടുണ്ട്. ശക്‌തമായ കാറ്റുള്ള പ്രദേശത്താണ് അപകടം സംഭവിച്ചത്. അതുകൊണ്ടുതന്നെ കൊടുങ്കാറ്റും പ്രതികൂല കാലാവസ്‌ഥയും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.
പ്രാദേശിക സമയം രാവിലെ ആറ് മണിക്കാണ് അപകടം സംഭവിച്ചത്. തീപിടിച്ച വിവരം യാത്രക്കാര്‍ ടെലിവിഷന്‍ ചാനല്‍ ഓഫീസിലേക്ക് വിളിച്ച് അറിയിക്കുകയായിരുന്നു.
from kerala news edited
via IFTTT