121

Powered By Blogger

Sunday 28 December 2014

സമസ്ത ബഹ്‌റൈന്‍ സുന്നീ ബാല വേദി രൂപീകരിച്ചു








സമസ്ത ബഹ്‌റൈന്‍ സുന്നീ ബാല വേദി രൂപീകരിച്ചു


Posted on: 28 Dec 2014







മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ റൈഞ്ചിലെ എട്ട് മദ്‌റസകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും സമസ്ത കേരള സുന്നീ ബാല വേദി ബഹ്‌റൈന്‍ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

സമസ്ത ജിദാലി ഏരിയ കോഡിനേറ്റര്‍ മന്‍സൂര്‍ ബാഖവി ചെയര്‍മാനും, മൂസ മൗലവി വണ്ടൂര്‍ കണ്‍വീനറുമായ കമ്മറ്റിയിലെ മറ്റു അംഗങ്ങള്‍ പ്രസിഡന്റ്: അജ്മല്‍ റോശന്‍ (മനാമ മദ്‌റസ), വൈസ്.പ്രസി. മിറാഷ് (ഗുദൈബിയ മദ്‌റസ), മുഹമ്മദ് നിജാദ് (ഹമദ് ടൗണ്‍ മദ്‌റസ), ജനറല്‍സെക്രട്ടറി: അഫ്‌നാസ് (ജിദാലി മദ്‌റസ), ജോ.സെക്രട്ടറി: റമീസ് (ഹൂറ മദ്‌റസ), അലവില്‍ ആസിഫ് (മനാമ മദ്‌റസ), നിഷാം (ഹിദ്ദ് മദ്‌റസ) ട്രഷറര്‍: ശാനിഫ് (മുഹറഖ് മദ്‌റസ) എന്നിവരാണ്


മനാമ ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയില്‍ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഇബ്രാഹിം മുസ്‌ലിയാര്‍ കാസര്‍ഗോഡ് അധ്യക്ഷത വഹിച്ചു.





വാര്‍ത്ത അയച്ചത് മുജീബ് ചോലക്കോട്












from kerala news edited

via IFTTT