Story Dated: Saturday, December 27, 2014 03:12
കോഴിക്കോട്: സംസ്‌ഥാനസര്‍ക്കാര്‍ മദ്യനയം തിരുത്തിയതിനെതിരേ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ വായ്‌മൂടി കെട്ടി നില്‍പ് സമരം. കോഴിക്കോട്, താമരശേരി രൂപതകളുടെ നേതൃത്വത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ ഒരു മണി മുതല്‍ വൈകിട്ട് നാലുവരെയായിരുന്നു സമരം.
തിരുത്തിയ മദ്യനയം പുനസ്‌ഥാപിക്കുക, ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കു ലൈസന്‍സ് നല്‍കരുത്, കുട്ടിക്കുടിയന്മാരെ സൃഷ്‌ടിക്കുന്ന മദ്യനയം പിന്‍വലിക്കുക, സഭയെ വിമര്‍ശിക്കുന്ന മന്ത്രി കെ.സി. ജോസഫിനെ സര്‍ക്കാരും പാര്‍ട്ടിയും നിയന്ത്രിക്കുക, അബ്‌കാരി പ്രീണനം അവസാനിപ്പിക്കുക, കോഴവിവാദത്തില്‍ ശക്‌തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
കോഴിക്കോട് രൂപതാ ഡയറക്‌ടര്‍ ഫാ.ഡാനി ജോസഫ്, ഫാ.പോള്‍ പേഴ്‌സി ഡിസില്‍വ, റീജണല്‍ ആനിമേറ്റര്‍ സിസ്‌റ്റര്‍ മൗറില്ല, മദ്യവിരുദ്ധ സമിതിസംസ്‌ഥാന സെക്രട്ടറി ആന്റണി ജേക്കബ് ചാവറ, സോഫി തോമസ്, സിസ്‌റ്റര്‍ റോയിസ്, സിസ്‌റ്റര്‍ എല്‍സ, സിസ്‌റ്റര്‍ സീമ പീറ്റര്‍, ബാബു. പി അഗസ്‌റ്റ്യന്‍, ജോര്‍ജ്, പി.എ.ജോസഫ്, ബര്‍ണാഡ് എന്നിവര്‍ നേതൃത്വം നല്‍കി.
മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന് മദ്യവിരുദ്ധ സമിതി
കോഴിക്കോട്: ഒടിക്കാനും വളയ്‌ക്കാനും കഴിയുന്ന ബാഹ്യശക്‌തികളാണു സര്‍ക്കാരിനെയും മദ്യനയത്തെയും നിയന്ത്രിക്കുന്നതെന്നു കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി ആരോപിച്ചു.
മദ്യവിരുദ്ധ സമിതിയെ തകര്‍ക്കാനും എതിരേ സംസാരിക്കാനും മുഖ്യമന്ത്രി മന്ത്രിമാരായ കെ.സി ജോസഫിനും കെ. ബാബുവിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. സമരക്കാര്‍ക്കു കത്തോലിക്കാസഭയുടെ പിന്തുണയില്ലെന്ന മന്ത്രി കെ.സി. ജോസഫിന്റെ പ്രസ്‌താവന ശരിയല്ലെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി പത്രക്കുറിപ്പില്‍ പറഞ്ഞു.
from kerala news edited
via IFTTT