121

Powered By Blogger

Sunday 28 December 2014

വിവാഹപൂര്‍വ ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന്‌ മുംബൈ ഹൈക്കോടതി









Story Dated: Sunday, December 28, 2014 02:53



mangalam malayalam online newspaper

മുംബൈ: വിവാഹപൂര്‍വ ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന്‌ മുംബൈ ഹൈക്കോടതി. ഇന്ത്യയുടെ വലിയ പട്ടണങ്ങളില്‍ ഇനിയിത്‌ സ്‌ഥിരം കാഴ്‌ചയാകുമെന്നും സമൂഹം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും കോടതി പറഞ്ഞു. ഈ വര്‍ഷം ആദ്യം നടന്ന ഒരു സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ കോടതി നിരീക്ഷണം. നാസിക്‌ സ്വദേശിയായ രാഹുല്‍ പാട്ടീല്‍ എന്ന യുവാവിനെതിരെ മുന്‍ കാമുകി സീമ ദേശ്‌മുഖ്‌ (പേരുകള്‍ സാങ്കല്‍പ്പികം) നല്‍കിയ പരാതിയില്‍ രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതി പരാമര്‍ശം. രാഹുല്‍ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചു എന്നായിരുന്നു പരാതി.


എന്നാല്‍ രാഹുല്‍ പിന്നീട്‌ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതേസമയം ഗര്‍ഭിണിയായ സീമ തന്റെ കുട്ടിയുടെ പിതാവ്‌ രാഹുലാണെന്ന്‌ അവകാശപ്പെട്ട്‌ രംഗത്ത്‌ വരികയും നിയമനടപടി സ്വീകരിക്കുകയുമായിരുന്നു. അഭിഭാഷകരായ സീമയും രാഹുലും 1999ലാണ്‌ പരിചയത്തിലായത്‌. തുടര്‍ന്ന്‌ 2006 മുതല്‍ വിവാഹം കഴിക്കാമെന്ന്‌ വാഗ്‌ദാനം നല്‍കി രാഹുല്‍ സീമയുമായി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെട്ടിടുന്നു. എന്നാല്‍ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്ന്‌ രാഹുല്‍ അറിയിച്ചിനെ തുടര്‍ന്ന്‌ സീമ ആത്മഹത്യക്ക്‌ ശ്രമിച്ചു. ഇതിനു ശേഷവും അവര്‍ ശാരീരിക ബന്ധം തുടര്‍ന്നു.


പിന്നീട്‌ പ്രണയബന്ധം പിരിഞ്ഞതിന്‌ ശേഷം യുവതി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ പ്രണയബന്ധത്തിലിരിക്കെ ലൈംഗികബന്ധം പുലര്‍ത്തുകയും പിന്നീട്‌ ബന്ധം ഇല്ലാതായാല്‍ അത്‌ ബലാത്സംഗമാകില്ലെന്ന്‌ കോടതി വ്യക്‌തമാക്കി.










from kerala news edited

via IFTTT