121

Powered By Blogger

Wednesday, 17 February 2021

വിദേശനിക്ഷേപം ആകർഷിക്കാൻ വൻപദ്ധതികളുമായി തമിഴ്‌നാട്

ചെന്നൈ: സംസ്ഥാനത്ത് വിദേശ നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചെലവിൽ ഇളവുകൾ, ഗതാഗത സൗകര്യം, ജിഎസ്ടി റീഫണ്ട് തുടങ്ങിയവ നൽകുമെന്നാണ് പ്രഖ്യാപനം. കോവിഡ് വ്യാപനത്തെതുടർന്ന് ബിസിനസ് പ്രവർത്തനങ്ങളും വിതരണശൃംഖലകളും വ്യാപിപ്പിക്കാൻ താൽപര്യമുള്ളവർക്ക് ഗുണകരമാകുന്നതാണ് പദ്ധതി. നാലുവർഷത്തിനുള്ളിൽ 500 കോടി രൂപയെങ്കിലും നിക്ഷേപിക്കാൻ തയ്യാറാകണം. 5000 കോടി രൂപയിൽ മുകളിലുള്ള പദ്ധതികൾക്ക് ഏഴുവർഷവും നിക്ഷേപകാലയളവ് അനുവദിക്കും. മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമി കഴിഞ്ഞദിവസം ചെന്നൈയിൽ പ്രഖ്യാപിച്ച വ്യവസായ നയത്തിന്റെ ഭാഗമായാണ്വ്യവസായ വികസനത്തിനുള്ള ആനുകൂല്യങ്ങളും നൽകുന്നത്. തമിഴ്നാട്ടിലെ വ്യവസായ മേഖലകൾ ഉൾക്കൊള്ളുന്ന ജില്ലകളിൽ 50ശതമാനം നിരക്ക് ഇളവ് നൽകി ഭൂമികൈമാറും. അഞ്ചുവർഷത്തേയ്ക്ക് വൈദ്യുതി നികുതിയിൽ ഇളവ്, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവ്, ഒരുകോടി രൂപവരെയുള്ള ഹരിത വ്യവസായത്തിന് പ്രോത്സാഹനം തുടങ്ങിയവ പദ്ധതിക്ക് കീഴിൽവരും.

from money rss https://bit.ly/37mUEbF
via IFTTT

Related Posts:

  • ദീർഘകാലയളവിൽ മധുരംപകരാതെ പഞ്ചസാര ഓഹരികൾപഞ്ചസാര കമ്പനികളുടെ ഓഹരികൾ ഈവർഷം നല്ല കുതിപ്പിലാണ്. 2021ൽ 100 ശതമാനത്തിലേറെ നേട്ടംകൈവരിച്ച ഓഹരികളുണ്ട്. ചെറുകിട നിക്ഷേപകരും സ്ഥാപനങ്ങളും ആവേശപൂർവം പഞ്ചസാര ഓഹരികൾ വാങ്ങിക്കൂട്ടുകയാണ്. എത്രകാലം ഈ ഓഹരികൾ മധുരംപകരും ? ചാക്രിക സ്വ… Read More
  • റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടനെ: പരീക്ഷണം ആരംഭിച്ചുമുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്സിൻ നിർമാണംതുടങ്ങിയേക്കും. ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. … Read More
  • സാധാരണ മെഡിക്ലെയിം പോളിസിയിൽ കോവിഡ് കവർ ഉണ്ടോ?ആരോഗ്യവും അഭിവൃദ്ധിയും ഉണ്ടാവുമ്പോൾ നാം റിസ്കുകളെക്കുറിച്ചോ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ചോ അധികം ഓർക്കാറില്ല. പക്ഷേ, അനാരോഗ്യവും സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുമ്പോൾ നാം മാനസികമായും സാമ്പത്തികമായും തകർന്നുപോകുന്നു. എനിക്കും … Read More
  • നാഷണൽ ഹൈവേ അതോറിറ്റിയുടെ കടം 3.2 ലക്ഷം കോടിയായിനാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ)യുടെ കടബാധ്യതയിൽ വൻവർധന. 2021 സാമ്പത്തികവർഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷംകോടിയായാണ് കടംകൂടിയത്. 2020മാർച്ച് അവസാനത്തിൽ രേഖപ്പെടത്തിയ ബാധ്യതയേക്കാൾ 27ശതമാനം അധികമാണിത്. 2.49 ലക… Read More
  • സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായിസംസ്ഥാനത്ത് സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിനാകട്ടെ 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,754.86 ഡോളർ നിലവാരത്തിലേക… Read More