121

Powered By Blogger

Sunday, 25 October 2020

ദീപാവലിക്ക് ആകര്‍ഷകമായ ഓഫറുകളുമായി തനിഷ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണ ബ്രാൻഡായ തനിഷ്ക് ഉത്സവസീസണിൽ ആകർഷകമായ ഓഫറുകൾ അതരിപ്പിക്കുന്നു. ഇതനുസരിച്ച് സ്വർണാഭരണങ്ങളുടെ പണിക്കൂലിയിലും ഡയമണ്ട് ആഭരണങ്ങളുടെ വിലയിലും25ശതമാനം വരെ ഇളവ് ലഭിക്കും. കുറഞ്ഞ കാലയളവിലേയ്ക്ക് മാത്രമാണ് ഈ ഓഫർ. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഏറ്റവുമടുത്ത തനിഷ്ക് സ്റ്റോറുകളുമായി ബന്ധപ്പെടുക അല്ലെങ്കിൽwww.tanishq.co.in/offersഎന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഉത്സവകാലത്തിനായി തനിഷ്ക് അവതരിപ്പിക്കുന്ന ഏകത്വം എന്ന ആഭരണശേഖരം ഒരുമയുടെ സന്ദേശവും ഇന്ത്യയുടെ കലാരൂപങ്ങളുടെ സംഗമവുമാണ് ഒരുക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പരമ്പരാഗത ആഭരണനിർമാണ വിദഗ്ധരുടെ കരവിരുതിൽ രൂപപ്പെട്ട ഭാവഗീതമാണ് ഏകത്വം. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽനിന്നുമായി വ്യത്യസ്തമായ15കലാരൂപങ്ങൾ അമൂല്യ കലാസൃഷ്ടിയായി ഓരോ ആഭരണത്തിലും അവതരിപ്പിക്കുന്നുവെന്നതാണ് ഈ ശേഖരത്തിൻറെ പ്രത്യേകത. ആറുമാസമായി രാജ്യത്തെങ്ങുമുള്ളവരുടെ നിസ്വാർത്ഥമായ പരിശ്രമവും ഞങ്ങളുടെ സ്വന്തം പ്രവർത്തന പരിചയവുമാണ് ഇക്കാലത്തെ പല വെല്ലുവിളികളെയും നേരിടാൻ സഹായിച്ചതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിൻറെ മാർക്കറ്റിംഗ് ആൻഡ് റീട്ടെയ്ൽ വൈസ് പ്രസിഡൻറ് അരുൺ നാരായൺ പറഞ്ഞു. മനുഷ്യത്വത്തിൻറെ സത്തയെന്നത് ഒരുമയാണ്. അതുകൊണ്ടുതന്നെ ഒരുമിച്ചുചേരുന്നതിനും പരസ്പരം സഹായിക്കുന്നതിനും വെല്ലുവിളികളിൽ ഒന്നിച്ചുനിൽക്കാനും കഴിയണം. ഏകത്വം എന്ന ആഭരണശേഖരത്തിലൂടെ ഈ ഒരുമയാണ് ആഘോഷിക്കാൻ പരിശ്രമിക്കുന്നത്. രാജ്യത്തെ മികച്ച ആഭരണനിർമ്മാണ വിദഗ്ധരുടെ കലാവിരുതും വിവിധ കലാരൂപങ്ങളുടെ സമന്വയവുമാണ് ഒരുമയുടെ സംഗീതം എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്നത്. ഈ ശേഖരത്തിലൂടെ ഇന്ത്യയിലെങ്ങുമുള്ള ആഭരണനിർമ്മാണ വിദഗ്ധരുടെ ജീവിതങ്ങളെ പടുത്തുയർത്തുന്നുവെന്നതും ദീപാവലി ക്കാലത്ത് അവരുടെ വീടുകളെ പ്രകാശമാനമാക്കുന്നുവെന്നതുമാണ്പ്രധാനപ്പെട്ട കാര്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകത്വം ഉത്സവകാല ശേഖരത്തിലൂടെ ഒരുമയുടെ ചൈതന്യം ആഘോഷിക്കാം.40,000രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെങ്ങുമുള്ള തനിഷ്ക് സ്റ്റോറുകളിൽനിന്നുംwww.tanishq.co.inഎന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽനിന്നും ഈ ആഭരണങ്ങൾ സ്വന്തമാക്കാം.

from money rss https://bit.ly/3mo6Ii0
via IFTTT