121

Powered By Blogger

Sunday, 25 October 2020

ആമസോണിന് നേട്ടം: ഫ്യൂച്ചർ റീട്ടെയിൽ ഇടപാടില്‍ റിലയന്‍സിന് തിരിച്ചടി

മുംബൈ: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ സംരംഭങ്ങൾ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ഏറ്റെടുത്ത നടപടി സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഡോട്ട് കോം നൽകിയ പരാതിയിലാണ് അന്തിമ ഉത്തരവ് വരുന്നതുവരെ ഇടപാട് നിർത്തിവെക്കാൻ ഫ്യൂച്ചർ ഗ്രൂപ്പിനോട് ആർബിട്രേഷൻ നിർദേശിച്ചിരിക്കുന്നത്. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ-ലോജിസ്റ്റിക്സ് സംരംഭങ്ങൾ ഒന്നാകെ 24,713 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള റിലയൻസ് റീട്ടെയിലിന്റെ ശ്രമങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയായി. ആർബിട്രേഷൻ ജഡ്ജി വി.കെ. രാജയാണ് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആമസോൺ വക്താവ് ഇക്കാര്യം സ്ഥിരീകരിച്ചു. ഫ്യൂച്ചർ കൂപ്പണിന്റെ 49 ശതമാനം ഓഹരികൾ കഴിഞ്ഞ വർഷം ആമസോൺ ഏറ്റെടുത്തിരുന്നു. ഇതുവഴി ഫ്യൂച്ചർ റീട്ടെയിലിൽ അഞ്ച് ശതമാനം ഓഹരി ലഭിച്ചിരുന്നു. മാത്രമല്ല, ഫ്യൂച്ചർ സംരംഭങ്ങൾ വിൽക്കുമ്പോൾ ആദ്യ അവകാശം ആമസോണിന് ലഭിക്കണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ആമസോൺ ആർബിട്രേഷനെ സമീപിച്ചത്. എന്നാൽ, ഫ്യൂച്ചർ കൂപ്പണുമായാണ് ആമസോണിന് ഇടപാടെന്നും ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധമില്ലെന്നുമായിരുന്നു ഫ്യൂച്ചർ ഗ്രൂപ്പിന്റെ വാദം. റിലയൻസുമായുള്ള ഇടപാട് വിവിധ അനുമതികൾ ലഭിക്കാനുള്ളതിനാൽ പൂർത്തിയായിട്ടില്ല. ഉത്തരവ് നടപ്പാക്കണമെങ്കിൽ ആമസോണിന് ഇന്ത്യൻ കോടതിയെ സമീപിച്ച് സമാന ഉത്തരവ് നേടേണ്ടതുണ്ട്. ഫ്യൂച്ചർ റീട്ടെയിലുമായി ബന്ധപ്പെട്ട വ്യക്തമായ പ്ലാൻ ഒരാഴ്ചയ്ക്കകം സമർപ്പിക്കാനും ആമസോണിനോട് നിർദേശിച്ചിട്ടുണ്ട്.

from money rss https://bit.ly/2HE8tZq
via IFTTT