121

Powered By Blogger

Sunday, 25 October 2020

ബിഗ് ദീപാവലി സെയിലുമായി ഫ്‌ളിപ്കാര്‍ട്ട് വീണ്ടും

ബിഗ് ബില്യൺ ഡെയ്സ് വിലക്കിഴിവ് വില്പന അവസാനിച്ചതിനുപിന്നാലെ ബിഗ് ദീപാവലി സെയിലുമായി വീണ്ടും ഫ്ളിപ്കാർട്ട്. ഒക്ടോബർ 29 മുതൽ നവംബർ നാലുവരെയാണ് ദീപാവലി ഓഫർ. ദസ്സറ പ്രത്യേക വില്പന ഇപ്പോൾ നടന്നുവരികയുമാണ്. ബാങ്ക് ഓഫറുകൾ നോ കോസ്റ്റ് ഇഎംഐ, വിലക്കിഴവ് തുടങ്ങിയവ ദീപാവലി ഓഫറിൽ ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്. ആക്സിസ് ബാങ്കിന്റെ ക്രഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയഗിക്കുന്നവർക്ക് 10ശതമാനം ഡിസ്കൗണ്ട് ലഭിക്കും. ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്. ദീപാവലി വില്പനയിൽ സാസംങ് മൊബൈൽ ഫോണുകൾക്ക് കൂടുതൽ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്യാലക്സി എഫ് 41, എസ് 20 പ്ലസ്, എ50എസ് തുടങ്ങിയവയ്ക്കാകും കൂടുതൽ ഓഫർ, ഒപ്പോ, റിലയൽമി, പോകോ ഫോണുകൾക്കും വിലക്കിഴവ് ലഭിക്കും. കാമറ, ലാപ്ടോപ്, സ്മാർട്ട് വാച്ച്, ഹെഡ്ഫോൺ, ടിവി, മൈക്രോവേവ്, വാഷിങ് മെഷീൻ തുടങ്ങിയ ഉത്പന്നങ്ങൾക്കും പ്രത്യേക വിലക്കിഴിവ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

from money rss https://bit.ly/31Fhc4o
via IFTTT