മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജുവാര്യര്‍. അഭിനേത്രി മാത്രമായല്ല, നര്‍ത്തകിയായികൂടി മലയാളികളുടെ മനസില്‍ ഇടം നേടാന്‍ മഞ്ജുവാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ മറ്റൊരു കഴിവ് കൂടി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. മഞ്ജു വാര്യര്‍ വീണവായിക്കുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോക് ഡൗണ്‍ കാലത്ത് തന്റെ പഴയ കഴിവുകളെല്ലാം പൊടിതട്ടിയെടുക്കുകയാണ് താരം.
'പഠിക്കുന്നിടത്തോളം നിങ്ങള്‍ പരാജിതരാകില്ല' എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കിട്ടത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് മികച്ച അഭിപ്രായവുമായെത്തുന്നത്. മഞ്ജുവാര്യര്‍ മള്‍ട്ടി ടാലന്റഡ് ആണെന്നും, ഇന്‍സ്പിരേഷന്‍ ആണെന്നുമെല്ലാം കമന്റുകള്‍ വരുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോയും മഞ്ജുവാര്യര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
മോഹന്‍ ലാലിനൊപ്പമുള്ള മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, മമ്മുട്ടിക്കൊപ്പമുള്ള പ്രീസ്റ്റ്, ജാക്ക് ആന്‍ ജില്‍, ചതുര്‍മുഖം, പടവെട്ട് എന്നിങ്ങനെ 2020 ല്‍ മികച്ച സിനിമകളാണ് മഞ്ജുവാര്യരുടെയായിട്ടു തിയേറ്ററുകളില്‍ എത്താനുള്ളത്.
* This article was originally published here