121

Powered By Blogger

Sunday, 10 May 2020

ലോക്ക്ഡൗണിനുശേഷം ജോലിക്കെത്താത്തവര്‍ക്കെതിരെ അച്ചടക്കനടപടി; ശമ്പളവും കുറയ്ക്കും

ന്യഡൽഹി: ലോക്ക്ഡൗണിനുശേഷം ജോലിക്ക് ഹാജരാകാർത്തവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാൻ ഫാക്ടറികൾ. ഇവരുടെ ശമ്പളത്തിലും കുറവുവരുത്തും. ലോക്ക് ഡൗൺ നീക്കിയാൽ നിശ്ചിത സമയത്തിനകം ജോലിക്ക് ഹാജരാകാത്തവർക്കെതിരെയാണ് നടപടി സ്വീകരിക്കുക. ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാകും നടപടി സ്വീകരിക്കുക. ഇതുസംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ സൂചന നൽകി. മെയ് 17നുശേഷം ലോക്ക്ഡൗൺ നീട്ടിയില്ലെങ്കിലാണ് ഇത് ബാധകമാകുകയെന്ന് ഗുജറാത്തിലെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. പത്തുജീവനക്കാരിലധികംപേർ ജോലി ചെയ്യുന്ന ഫാക്ടറികൾക്കാണിത് ബാധകം. ജോലിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തെതുടർന്ന് നിരവധി കുടിയേറ്റതൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് തിരിച്ചുപോയത്. നാട്ടിലേയ്ക്ക് തിരിച്ചുപോയവരെ കൊണ്ടുവരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. തൊഴിലാളികൾ തിരിച്ചെത്തിയില്ലെങ്കിൽ പ്രവർത്തനം തുടങ്ങാനാകാത്ത സാഹചര്യമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/2SWYEbM
via IFTTT