121

Powered By Blogger

Saturday, 20 December 2014

കൊണ്ടോട്ടി കെ.എം.സി.സി ആരോഗ്യ ക്ലാസും ഡയാലിസിസ് ഫണ്ട് കൈമാറ്റവും ജനുവരി ഒമ്പതിന്







ജിദ്ദ: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക സൗജന്യ ഡയാലിസിസ് സെന്ററില്‍ 100 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ട് 2015 ജനുവരി ഒമ്പതിന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും.

ഇതോടനുബന്ധിച്ച് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നടത്താനും ശറഫിയ അല്‍റയാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡണ്ട് എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു.


നാഷണല്‍ കമ്മിറ്റി സെക്രട്ടറി കെ.വി.എ ഗഫൂര്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ സി.കെ ശാക്കിര്‍, ഇസ്മാഈല്‍ മുണ്ടാക്കുളം, മണ്ഡലം ഭാരവാഹികളായ ഹസന്‍ സിദ്ദീഖ് ബാബു, എന്‍.ഇ അബൂബക്കര്‍, ജമാല്‍ പത്തായകണ്ടി, സി.സി റസാഖ്, റഷീദ് വാഴക്കാട്, ഹസന്‍ ഓമാനൂര്‍, വിവിധ പഞ്ചായത്ത് കമ്മിറ്റികളെ പ്രതിനിധീകരിച്ച് കെ.പി അബ്ദുറഹ്്മാന്‍ ഹാജി, എം.കെ കുഞ്ഞുമുഹമ്മദ് (പുളിക്കല്‍), ജമാല്‍ എക്‌സല്‍, കരീം വെട്ടത്തൂര്‍ (വാഴക്കാട്), അന്‍വര്‍ വെട്ടുപാറ, കെ.സി കുഞ്ഞാന്‍ (ചീക്കോട്), ശിഹാബ് പരതക്കാട്, എ.കെ അബ്ദുറഹിമാന്‍ (മുതുവല്ലൂര്‍), സി.കെ സൈതാലി, കുഞ്ഞിബാവ ഓട്ടുപാറ (ചെറുകാവ്), ഉമര്‍കോയ (കൊണ്ടോട്ടി), ലത്തീഫ് കോട്ടുപാടം (വാഴയൂര്‍) സംസാരിച്ചു.


ബഷീര്‍ തൊട്ടിയന്‍ സ്വാഗതവും കെ.എന്‍.എ ലത്തീഫ് നന്ദിയും പറഞ്ഞു.





വാര്‍ത്ത അയച്ചത് അക്ബര്‍ പൊന്നാന്നി










from kerala news edited

via IFTTT