121

Powered By Blogger

Saturday, 20 December 2014

ഘര്‍ വാപസിയുമായി മുന്നോട്ട്‌ പോകും: മോഹന്‍ ഭഗവത്‌









Story Dated: Sunday, December 21, 2014 08:49



mangalam malayalam online newspaper

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‌ തലവേദനയായി മാറിയിട്ടുള്ള 'ഘര്‍ വാപസി' ചടങ്ങുകളുമായി മുമ്പോട്ട്‌ പോകുമെന്ന്‌ ആര്‍എസ്‌എസ്‌ നേതാവ്‌ മോഹന്‍ ഭഗവത്‌. ഘര്‍ വാപസി ഇല്ലാതാക്കണമെന്നുള്ളവര്‍ മതപരിവര്‍ത്തനത്തിനെതിരേ നിയമം കൊണ്ടുവരണമെന്നും മോഹന്‍ ഭഗവത്‌ പറഞ്ഞു. തങ്ങളില്‍ നിന്നും വേര്‍പെട്ട്‌ വഴി തെറ്റിപ്പോയവരെ വീട്ടിലേക്ക്‌ മടക്കി കൊണ്ടുവരുമെന്നും കൊല്‍ക്കത്തയില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്‌എസ്‌ നേതാവ്‌ വ്യക്‌തമാക്കി.


മോഷണമുതല്‍ തിരിച്ചു കൊണ്ടുവരുന്നത്‌ പോലെയേ ഉള്ളൂ. കളവ്‌ പോയ വിവരം ഉടമസ്‌ഥന്‍ തിരിച്ചറിഞ്ഞു. തൊണ്ടി മുതല്‍ കണ്ടെടുത്തു. ഇനി അവ തിരിക്കെ കൊണ്ടുവരും. അവ തങ്ങളുടേതാണ്‌. മതപരിവര്‍ത്തനങ്ങള്‍ ദീര്‍ഘകാലമായി ചരിത്രത്തെ തകര്‍ത്ത്‌ വംശീയതയേയും വിശ്വാസങ്ങളെയും വിഭജിച്ച്‌ ഇന്ത്യാക്കാരുടെ രക്‌തം ചീന്തിച്ച്‌ ദേശീയ രാഷ്‌ട്രീയത്തില്‍ ഭാഗധേയം നിര്‍ണ്ണയിച്ചു വരികയാണ്‌. ഒരു ദശാബ്‌ദമായി രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിക്കുകയാണ്‌. എന്നാല്‍ പ്രധാനമന്ത്രിയായി മോഡി അധികാരത്തില്‍ എത്തിയതോടെ രാജ്യം വീണ്ടും കൂടുതല്‍ ഹിന്ദു ഉണര്‍വിലേക്ക്‌ വന്നിരിക്കുകയാണെന്ന്‌ ഭഗവത്‌ പറഞ്ഞു.


ഘര്‍ വാപസി പ്രചരണത്തെ എതിര്‍ക്കുന്നവര്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ബിജെപി അധ്യക്ഷന്‍ അമിത്‌ ഷായുടെ വാക്കുകള്‍ അദ്ദേഹം ആവര്‍ത്തിച്ചു.ഈ മാസം ആദ്യമായിരുന്നു ആഗ്രയിലെ ഒരു കൂട്ടം മുസ്ലീങ്ങളെ ഹിന്ദുക്കളാക്കി ഹിന്ദു സംഘടനകള്‍ മതപരിവര്‍ത്തനം ചെയ്യിച്ചത്‌. 'ഘര്‍ വാപസി' എന്ന ചടങ്ങിലൂടെ നേരത്തേ ഹിന്ദുവായിരിക്കുകയും പിന്നീട്‌ ഇസ്ലാമികളാകുകയും ചെയ്‌ത കുടുംബങ്ങളെയാണ്‌ വീണ്ടും ഹിന്ദുമതത്തിലേക്ക്‌ തിരികെ കൊണ്ടുവന്നത്‌.


കാവിക്കൊടി രാജ്യത്തെ വിഭജിക്കുകയാണെന്ന്‌ കോണ്‍ഗ്രസ്‌ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണം മോഹന്‍ ഭഗവത്‌ തള്ളി. ഹിന്ദുവിന്റെ ഉണര്‍വ്വ്‌ അവസരവാദികളുടേയും തെറ്റ്‌ ചെയ്യുന്നവരുടേയൂം ഉറക്കം കെടുത്തുകയാണെന്നും തങ്ങള്‍ നുഴഞ്ഞുകയറ്റക്കാരല്ലെന്നും ഓടിപ്പോകാന്‍ ഇല്ലെന്നും തങ്ങള്‍ ഉറങ്ങിമ്പോള്‍ ചിലത്‌ നഷ്‌ടമായത്‌ തിരികെ കൊണ്ടുവരിക മാത്രമാണ്‌ ചെയ്‌തതെന്നും മോഹന്‍ ഭഗവത്‌ പറഞ്ഞു. നേരത്തേ മതപരിവര്‍ത്തനം ബിജെപിയ്‌ക്ക് പാര്‍ലമെന്റില്‍ ശക്‌തമായ എതിര്‍പ്പ്‌ നേരിടേണ്ടി വന്ന കാര്യമായിരുന്നു. മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തെ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ശക്‌തമായി എതിര്‍ക്കുകയും ചെയ്‌തിരുന്നു.










from kerala news edited

via IFTTT