Story Dated: Sunday, December 21, 2014 02:21
തൊടുപുഴ: പെരുവന്താനം-അമലഗിരി ചെരിപുറത്ത് ബീന (32) മരണമടഞ്ഞ കേസില്‍ ഭര്‍ത്താവ് ജയന്‍ (40), അമ്മ സതി (59) എന്നിവരെ രണ്ടുവര്‍ഷം വീതം തടവിനും 10,000 രൂപ വീതം പിഴയ്‌ക്കും അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി പി.കെ. അരവിന്ദബാബു ശിക്ഷിച്ചു. വിവാഹശേഷം ഭര്‍തൃവീട്ടില്‍ താമസിച്ചുവരവേ ഭര്‍ത്താവും അമ്മായിയമ്മയും ബീനയുടെ വീട്ടില്‍നിന്ന് കിട്ടേണ്ട അവകാശത്തെ ചൊല്ലിയും മറ്റും നിരന്തരം ശാരീരികമായും മാനസികമായും നടത്തിയ പീഡനത്തില്‍ സഹികെട്ട് മനോവിഷമം മൂലം ബീന ആത്മഹത്യ ചെയ്‌തുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
ആറും എട്ടും വയസായ രണ്ട് പെണ്‍കുട്ടികളുടെ മാതാവായ ബീനയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബീന അംഗമായിരുന്ന അമലഗിരി നവോദയ കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച ആക്‌ഷന്‍ കൗണ്‍സിലിന്റെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ഒടുവിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ശ്രദ്ധയില്‍പ്പെട്ട് പെരുവന്താനം പോലീസും പിന്നീട് പ്രതികളുടെ വീട്ടില്‍ പൂജയും ദുര്‍മന്ത്രവാദവും അടക്കമുള്ള ശാരീരിക മാനസിക പീഠനങ്ങളെക്കുറിച്ച് തെളിവ് ലഭിച്ച പോലീസിന് എസ്.എന്‍.ഡി.പി. നെടിയോരം ശാഖാ സെക്രട്ടറി, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് വി.സി. ജോസഫ് എന്നിവര്‍ നല്‍കിയ മൊഴികള്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതില്‍ നിര്‍ണായകമായി. എറണാകുളം ക്രൈം ബ്രാഞ്ച് എസ്.പി: കെ.ജി. സൈമണാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സന്തോഷ് തേവര്‍കുന്നേല്‍ ഹാജരായി.
from kerala news edited
via IFTTT