121

Powered By Blogger

Saturday, 20 December 2014

പെഷാവര്‍ കൂട്ടക്കൊലയ്‌ക്ക് പ്രതികാരം; പാകിസ്‌ഥാന്‍ രണ്ടു ഭീകരരെ തൂക്കിലേറ്റി









Story Dated: Sunday, December 21, 2014 11:57



mangalam malayalam online newspaper

ഇസ്‌ളാമാബാദ്‌: പെഷാവര്‍ കൂട്ടക്കൊലയുടെ പശ്‌ചാത്തലത്തില്‍ പ്രതിഷേധാഗ്നി കുറയ്‌ക്കാന്‍ പാകിസ്‌ഥാന്‍ രണ്ടു തീവ്രവാദികളെ തൂക്കിലേറ്റി. മൊഹമ്മദ്‌ അക്കീല്‍, അര്‍ഷദ്‌ മെഹ്‌മൂദ്‌ എന്നിവരെയാണ്‌ പാകിസ്‌ഥാന്‍ വധശിക്ഷയ്‌ക്ക് വിധേയമാക്കിയത്‌. ചൊവ്വാഴ്‌ച പെഷാവറില്‍ 130 വിദ്യാര്‍ത്ഥികളെ കൂട്ടക്കൊല ചെയ്‌ത സംഭവവുമായി ഇവര്‍ക്ക്‌ ഒരു ബന്ധവും ഇല്ലെങ്കിലും സര്‍ക്കാരിന്റെ ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ നീക്കമായിട്ടാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്‌.


ദീര്‍ഘകാലമായി തടവില്‍ കഴിയുകയായിരുന്നു ഇരുവരും. 2009 ല്‍ പാകിസ്‌ഥാന്‍ സൈനികതാവളം ആക്രമിച്ചെന്ന കേസിലാണ്‌ അക്കീല്‍ എന്ന്‌ വിളിക്കുന്ന ഡോ: ഉസ്‌മാനെ ശിക്ഷിച്ചത്‌. ലഷ്‌ക്കര്‍ ഇ ജാന്‍വി എന്ന തീവ്രവാദ സംഘത്തില്‍ പെടുന്ന ഇയാള്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ മരണമടഞ്ഞിരുന്നു. മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷാറഫിനെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ്‌ മെഹ്‌മൂദിന്‌ വധശിക്ഷ ലഭിച്ചത്‌. ഇതോടെ തീവ്രവാദ കേസില്‍ വധശിക്ഷ പുന സ്‌ഥാപിച്ച ശേഷം ആദ്യമായി ശിക്ഷയ്‌ക്ക് വിധേയരാകുന്നവരായി ഇവര്‍ മാറി.


നാലു പേര്‍ കൂടി ലാഹോറില്‍ വധശിക്ഷ കാത്തു കിടക്കുന്നുണ്ട്‌. വരും ദിവസങ്ങളില്‍ ഇവരുടെ ശിക്ഷയും നടപ്പാക്കുമെന്നാണ്‌ കരുതുന്നത്‌. വധശിക്ഷ പുനസ്‌ഥാപിക്കുന്നത്‌ പുന പരിശോധനയ്‌ക്ക് വെയ്‌ക്കണമെന്ന അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയുടെ അപേക്ഷ വന്നതിന്‌ തൊട്ടു പിന്നാലെയായിരുന്നു പാകിസ്‌ഥാന്‍ വധശിക്ഷ നടപ്പാക്കിയത്‌. ഇത്‌ തീവ്രവാദം അവസാനിപ്പിക്കാനല്ല പെഷാവര്‍ കൂട്ടക്കൊലയ്‌ക്കുള്ള പ്രതികാരമാണെന്ന്‌ പാക്‌ അധികൃതര്‍ പറഞ്ഞു. പെഷാവര്‍ കൂട്ടക്കൊലയ്‌ക്ക് പിന്നാലെ താലിബാനെതിരേയുള്ള പോരാട്ടം പാകിസ്‌ഥാന്‍ തുടങ്ങിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ കൊണ്ട്‌് നൂറിലധികം താലിബാന്‍കാരെയാണ്‌ പാകിസ്‌ഥാന്‍ സൈനിക നടപടിയിലൂടെ വധിച്ചത്‌.










from kerala news edited

via IFTTT