Story Dated: Sunday, December 21, 2014 07:36
നാദാപുരം: വളയം അച്ചം വീടില്‍ അജ്‌ഞാത ജീവി ആടിനെ കടിച്ച് കൊന്നു. പ്രദേശത്തുകാര്‍ വീണ്ടും പുലി പേടിയില്‍. ഇന്നലെ രാവിലെ അച്ചംവീട് കുനിയില്‍ മോഹനന്റെ വീട്ടിലെ ആടിനെ പറമ്പില്‍ തുറന്ന് വിടുകയായിരുന്നു.
ഉച്ചയ്‌ക്കാണ് ഇടവഴിയില്‍ ആട് ചത്തനിലയില്‍ കണ്ടത്. കഴുത്തിലും ,വയര്‍ഭാത്തും കടിച്ച് കീറി രക്‌തം വാര്‍ന്ന നിലയിലായിരുന്നു. ഒരു മാസം മുമ്പ് വളയം കുറ്റികാട് അംഗനവാടിക്ക് സമീപം അംഗനവാടി ടീച്ചര്‍ പുലിയെ കണ്ടതായി പറഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് വനം വകുപ്പ് നടത്തിയ പരിശോധനയില്‍ കാട്ട് പൂച്ചയാണെണ് പറഞ്ഞത്. ഒ.പി. മുക്ക് , നിരവുമ്മല്‍ എന്നിവിടങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇന്നലെ ആടിനെ കഴുത്തിലും, വയര്‍ഭാത്തും കടിച്ച് കീറി രക്‌തം വാര്‍ന്ന നിലയില്‍ കണ്ടത്. ഇതോടെ മേഖല വീണ്ടും പുലിപ്പേടിയിലായി.
from kerala news edited
via IFTTT