Story Dated: Sunday, December 21, 2014 02:22
തിരൂര്‍: വാറ്റുചാരായവുമായി എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌ത് രജിസ്‌റ്റര്‍ ചെയ്‌ത കേസിലെ പ്രതിയായ സ്‌ത്രീയെ രണ്ടു വര്‍ഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തിരൂര്‍ അസി.സെഷന്‍സ് കോടതി ഉത്തരവായി. പൊന്നാനി അയങ്കലത്തെ അപ്പുക്കുട്ടിയുടെ ഭാര്യ നായാടി കണ്ടത്തില്‍ കുഞ്ഞി (50) യെയാണ് ജഡ്‌ജ് ടി.കെ നിര്‍മ്മല ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2011 ജൂലൈ 12 നാണ് സംഭവം. പത്ത് ലിറ്റര്‍ കൊള്ളുന്ന കന്നാസില്‍ അഞ്ചു ലിറ്റര്‍ വാറ്റുചാരായവുമായി പൊന്നാനി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടര്‍ സതീഷ്‌കുമാറും സംഘവുമാണ് അറസ്‌റ്റു ചെയ്‌തത്. പ്രോസി്‌ക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ ക്‌ൃഷ്‌ണകുമാര്‍ ഹാജരായി. ശിക്ഷ മൂന്നു വര്‍ഷത്തില്‍ കുറവായതിനാല്‍ കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു.
from kerala news edited
via IFTTT