121

Powered By Blogger

Saturday, 20 December 2014

കുട്ടമ്പുഴയില്‍ റോഡ്‌ വീതി കൂട്ടാന്‍ തീരുമാനം











Story Dated: Sunday, December 21, 2014 02:21


കോതമംഗലം : കുട്ടമ്പുഴ ടൗണില്‍ ചെറിയ പാലം മുതല്‍ വലിയ പാലം വരെ ഒരു കിലോമീറ്റര്‍ ഭാഗത്ത്‌ റോഡിന്റെ വീതി 15 മീറ്ററാക്കുവാന്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു.ഈ മാസം 31 നകം അനധികൃത കൈയേറ്റങ്ങള്‍ എന്നു കരുതുന്ന ഇടങ്ങള്‍ ഒഴിവാക്കി നല്‍കണമെന്നും യോഗത്തില്‍ തീരുമാനമായി.വ്യാപാരി വ്യവസായി,രാഷ്‌ട്രീയ കക്ഷി , സാംസ്‌കാരിക,സമുദായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാരില്‍ നിന്നും അനുവദിക്കുന്ന ഭൂമിയില്‍ ഷോപ്പിംഗ്‌ കോപ്ലക്‌സ് ഉള്‍പ്പെടെയുള്ളവ നിര്‍മിക്കുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ മുന്‍ഗണന നല്‍കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം.അബ്‌ദുള്ളക്കുഞ്ഞ്‌ പറഞ്ഞു.തട്ടേക്കാട്‌ മുതല്‍ കുട്ടമ്പുഴ വരെയും പിന്നീട്‌ പൂയംകുട്ടി വരെയും പൊതുമരാമത്ത്‌ ഭൂമിയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.










from kerala news edited

via IFTTT