121

Powered By Blogger

Saturday, 20 December 2014

വഴിയോരങ്ങളില്‍ െലെസന്‍സില്ലാതെ പടക്കകച്ചവടം











Story Dated: Sunday, December 21, 2014 02:21


തൊടുപുഴ: ക്രിസ്‌മസ്‌, ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച്‌ സ്‌ഥാപിച്ചിരിക്കുന്ന പടക്കകടകളില്‍ പലതും പ്രവര്‍ത്തിക്കുന്നത്‌ ലൈസന്‍സില്ലാതെ. പോലീസിന്റെയും റവന്യുവകുപ്പിന്റെയും ലൈസന്‍സ്‌ എടുത്തുമാത്രമേ കടകളില്‍ പടക്കം വില്‍പന പാടുള്ളൂവെന്ന നിയമം മറികടന്നാണു പടക്കം വില്‍പന പൊടി പൊടിക്കുന്നത്‌. ഫുട്‌പാത്തുകള്‍ പോലും കൈയേറി കച്ചവടം നടത്തുന്നവരുടെ തിരക്കുമൂലം യാത്രക്കാര്‍ വഴിയിലിറങ്ങിയാണ്‌ നടക്കുന്നത്‌.


ഇതിലൂടെകടന്നു പോകുന്ന വാഹനയാത്രക്കാരുടെ മുന്നിലേക്കു പടക്കമെറിഞ്ഞാലുണ്ടാകുന്ന അപകടമൊന്നും കച്ചവടക്കാര്‍ ശ്രദ്ധിക്കുന്നില്ല. സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളില്‍ പടക്കശാലകളിലും കടകളിലും അപകടം ഉണ്ടായതിനെ തുടര്‍ന്നാണു ലൈസന്‍സ്‌ കര്‍ശനമാക്കിയത്‌. എന്നാല്‍ ഇതിനെ മറിക്കടന്നു കൊണ്ടു പെട്ടിക്കടകളിലാണ്‌ ഇപ്പോഴത്തെ കച്ചവടം. തൊടുപുഴ, കട്ടപ്പന പട്ടണങ്ങളിലും മുട്ടം, കരിമണ്ണൂര്‍, കരിങ്കുന്നം, ചെറുതോണി, നെടുങ്കണ്ടം, അടിമാലി ,കുമളി തുടങ്ങിയ ടൗണുകളിലും അനധികൃത കച്ചവടക്കാര്‍ തഴച്ചുവളരുകയാണ്‌. അപകടം സംഭവിച്ചതിനുശേഷം നിരോധിക്കുന്നതിനുപകരം നിയമം കാറ്റില്‍പറത്തുന്നവരെ നിയന്ത്രിക്കണമെന്നാവശ്യം ശക്‌തമായി. ലോക്കല്‍ പോലീസും തസഹീല്‍ദാറുമാണ്‌ നടപടി സ്വീകരിക്കേണ്ടത്‌. എന്നാല്‍ ഇവരൊന്നും നടപടി സ്വീകരിക്കാന്‍ തയാറായിട്ടില്ല.


്‌










from kerala news edited

via IFTTT