Story Dated: Sunday, December 21, 2014 11:25
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ രണ്ട് പോലീസ് ഉദ്യോഗസ്‌ഥരെ അക്രമി വെടിവെച്ചുകൊന്നു. പെട്രോളിംഗിനായി വാഹനത്തില്‍ കാത്തിരുന്ന പോലീസുകാരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇസ്‌മൈയില്‍ ബ്രിന്‍സ്ലി(28) എന്ന കറുത്ത വര്‍ഗക്കാരനെ ആത്മഹത്യ ചെയ്‌ത നിലയില്‍ പിന്നീട് കണ്ടെത്തി.
ലിയു വെന്‍ജിന്‍, റാഫേല്‍ എന്നീ ഉദ്യോഗസ്‌ഥരാണ് കൊല്ലപ്പെട്ടത്. മുന്‍പ് ഒരു നിരായുധനായ കറുത്ത വര്‍ഗക്കാരനെ പോലീസ് ഉദ്യോഗസ്‌ഥന്‍ വെടിവെച്ച് കൊന്നിരുന്നു. ഇതിന് പ്രതികാരമാണ് പോലീസുകാരുടെ കൊലപാതകം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്‌റ്റോഗ്രാം എന്ന സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ബ്രിന്‍സ്ലി പോസ്‌റ്റ് ഇട്ട ശേഷമായിരുന്നു കൊലപാതകം.
സംഭവത്തില്‍ തീവ്രവാദ ബന്ധം ഇല്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്‌ച ബ്രിന്‍സ്ലി തന്റെ മുന്‍ കാമുകിയെയും വെടിവെച്ച് കൊന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ഇട്ടതിന് ശേഷമായിരുന്നു ഇത്.
മൈക്കള്‍ ബ്രൗണ്‍ എന്ന കറുത്ത വര്‍ഗക്കാരനെ മുന്‍പ് വെടിവെച്ച് കൊന്ന കേസില്‍ പോലീസ് ഉദ്യോഗസ്‌ഥന്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് അമേരിക്കയില്‍ ഒട്ടാകെ പ്രതിഷേധ പ്രകടനങ്ങളും ഒറ്റപ്പെട്ട ആക്രമണങ്ങളും നടന്നിരുന്നു. ഇതിന് തുടര്‍ച്ചയാണ് പോലീസ് ഉദ്യോഗസ്‌ഥരുടെ കൊലപാതകവും എന്നാണ് പ്രാധമിക നിഗമനം.
from kerala news edited
via IFTTT