121

Powered By Blogger

Saturday, 20 December 2014

ബാലലൈംഗിക ചിത്രങ്ങള്‍ വാങ്ങിയ ഇടാത്തി മാപ്പു പറഞ്ഞു







ബര്‍ലിന്‍: ബാലലൈംഗീക ചിത്രങ്ങളുടെ പേരില്‍ കുറ്റാരോപണ വിധേയനായ ജര്‍മന്‍ മലയാളി മുന്‍ എംപി സെബാസ്റ്റ്യന്‍ ഇടാത്തി ബെര്‍ലിനില്‍ മാദ്ധ്യമങ്ങളുടെ മുന്നിലെത്തി. ഫെബ്രുവരി ഒന്‍പതുമുതല്‍ ഒളിവിലായിരുന്ന ഇടാത്തി സംഭവത്തിനു ശേഷം ഇതാദ്യമാണ് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതും മാദ്ധ്യമകൂടിക്കാഴ്ച നടത്തിയതും. അക്ഷോഭ്യനായി മാദ്ധ്യമങ്ങളെ കണ്ട ഇടാത്തി സംഭവത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തനിയ്‌ക്കെതിയ നിരത്തിയ തെളിവുകള്‍ അദ്ദേഹം ശക്തിയുക്തം എതിര്‍ത്തു. ഇതൊക്കെ കെട്ടിച്ചമച്ചതാണെന്നും കഴിഞ്ഞ പത്തുമാസത്തോളം ഒളിവിലായിരുന്ന ഇടാത്തി അവകാശപ്പെട്ടു.

ചില ചോദ്യങ്ങളില്‍ അദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് മറുപടി പറഞ്ഞത്. ബാലലൈംഗിക ചിത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് തെറ്റായിപ്പോയി എന്നാല്‍ ജര്‍മനിയില്‍ അത് നിയമപരമായി ചെയ്യാവുന്ന ഒരു കാര്യമാണ് അദ്ദേഹം പ്രതികരിച്ചു. ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തികള്‍ തന്റെ പാര്‍ട്ടിയായ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയെയും, പാര്‍ട്ടി സുഹൃത്തുക്കളെയും ഒക്കെ വേദനിപ്പിയ്ക്കുക മാത്രമല്ല വളരെപ്പേര്‍ക്ക് അലട്ടലുണ്ടാക്കുകയും , ഒട്ടേറെപ്പേരെ അലോരസപ്പെടുത്തുകയും ചെയ്തതില്‍ ഖേദം പ്രകടിപ്പിയ്ക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.


ചെയ്തതിന് വലിയ വില നല്‍കിക്കഴിഞ്ഞു. ഇതു സ്വകാര്യ ജീവിതത്തില്‍ ചെയ്യുന്ന കാര്യമാണ്. നിയമപരമായി തെറ്റല്ലാത്ത കാര്യങ്ങള്‍ സ്വകാര്യമായി ചെയ്യുമ്പോള്‍, അതില്‍ മറ്റുള്ളവര്‍ തലയിടാന്‍ പാടില്ല. ഞാന്‍ ഉരുകിക്കൊണ്ടിരിക്കുകയാണ്. എന്നെ ഇരയാക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഞാന്‍ ആരോടും പ്രതികാരത്തിനില്ല- അദ്ദേഹം വ്യക്തമാക്കി.


കേസിന്റെ അടിസ്ഥാനത്തില്‍ ഇടാത്തിയെ ഇനിയും കോടതിയില്‍ വിസ്തരിയ്ക്കും. 2015 ഫെബ്രുവരി 23 ന് കോടതിയില്‍ ഹാജരാവണമെന്ന് കഴിഞ്ഞ മാസം കോടതി ഉത്തരവിട്ടിരുന്നു. വെര്‍ഡന്‍ ജില്ലാക്കോടതിയില്‍ ആയിരിയ്ക്കും ആദ്യവിസ്താരം നടക്കുക.


എംപി സ്ഥാനം രാജിവെയ്ക്കുകയും പിന്നീട് ഒളിവില്‍ കഴിയുകയും ചെയ്ത സെബാസ്റ്റ്യന്‍ ഇടാത്തി കേസില്‍ കുടുങ്ങിയത് ചൈല്‍ഡ് പോര്‍ണോഗ്രഫിയുമായി ബന്ധപ്പെട്ട അന്വേഷണമായിരുന്നു. ഹാനോവറിലെ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ജോര്‍ഗ് ഫ്രോയ്‌ലിഷ് നടത്തിയ തെളിവിന്റെ വെളിപ്പെടുത്തല്‍ ഇടാത്തിയ്ക്ക് തിരിച്ചടിയായത്. ഒപ്പം മെര്‍ക്കല്‍ മന്ത്രിസഭയിലെ ഇപ്പോഴത്തെ കൃഷിമന്ത്രിയും മുന്‍ ആഭ്യരമന്ത്രിയുമായ ഹാന്‍സ് പീറ്റര്‍ ഫ്രീഡ്രിഷിന് മന്ത്രിസ്ഥാനവും നഷ്ടമായി. മെര്‍ക്കല്‍ പാര്‍ട്ടിയായ സിഡിയുവിന്റെ സഹോദര പാര്‍ട്ടി(സിഎസ്‌യു)യുടെ നോമിനിയായ ഇദ്ദേഹം ഇടാത്തിയെ സഹായിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.


മന്ത്രിയ്‌ക്കെതിരെ ജര്‍മന്‍ കുറ്റാന്വേഷണ പോലീസ് (ബികെഎ) മേധാവിയാണ് ആരോപണവുമായി രംഗത്തെത്തിയതും മന്ത്രിയ്ക്ക് വിനയായി. മെര്‍ക്കലിന്റെ കൂട്ടുകക്ഷി മുന്നണി ഭരണത്തിലെ വന്‍പാര്‍ട്ടിയാണ് ഇടാത്തി ഉള്‍പ്പെടുന്ന എസ്പിഡി. കഴിഞ്ഞ ഒക്‌ടോബറില്‍ ബി.കെ.എ ഇടാത്തിയ്‌ക്കെതിരെയുള്ള വിവരങ്ങള്‍ ശേഖരിച്ച് മന്ത്രിയ്ക്ക് കൈമാറിയിരുന്നു .അന്ന് എസ്പിഡി പാര്‍ട്ടി ചീഫും ഇപ്പോഴത്തെ ഉപചാന്‍സലറും സൂപ്പര്‍ മിനിസ്റ്ററുമായ സീഗ്മാര്‍ ഗാബ്രിയേലും ഇക്കാര്യം അറിഞ്ഞിരുന്നു എങ്കിലും രണ്ടുപേരും മൗനം പാലിച്ചതാണ് എസ്പിഡി പാര്‍ട്ടിയെ കൂടുതല്‍ വിഷമവൃത്തത്തിലാക്കിയതും രാഷ്ട്രീയ സുനാമിയായി വളര്‍ന്നതും.


തെളിവുകള്‍ ഒതുക്കാന്‍ കൂട്ടുനിന്ന മന്ത്രി ഫ്രീഡ്രിഷ് രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതും ഭരണമുന്നണിയ്ക്ക് തലവേദനയായിരുന്നു.


കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും ഒരു കനേഡിയന്‍ കമ്പനിയില്‍ നിന്നും, റഷ്യന്‍ കമ്പനിയില്‍ നിന്നും കെഡ്രിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയെന്ന ആരോപണവും ഇടാത്തിയ്‌ക്കെതിരെ ഉയര്‍ന്നതിന്റെ തെളിവുകള്‍ പോലീസ് ശേഖകരിച്ചിരുന്നു. കനേഡിയന്‍ കമ്പനിയില്‍നിന്നു ഒന്‍പതിനും പതിമൂന്നിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും 2005 ഒക്‌ടോബര്‍ 21നും 2010 ജൂണ്‍ 18 നും ഇടയില്‍ വാങ്ങിയിരുന്നുവെന്നാണ് കണ്‌ടെത്തിയത്. സംഭവത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എം.പിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ തെളിവുകള്‍ ലഭിയ്ക്കുകയും ചെയ്തു.


ഇത്രയുമായിട്ടും തനിക്കെതിരായ ആരോപണങ്ങള്‍ ഇടാത്തി പൂര്‍ണമായും നിഷേധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി പത്തിന് തന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡുകള്‍ നിയമവിരുദ്ധമായിരുന്നു എന്നും അദ്ദേഹം ഇപ്പോഴും ആരോപിക്കുന്നു. ഇതില്‍ 60,000 യൂറോ ധനനഷ്ടം സംഭവിച്ചതായും അദ്ദേഹം വാദിയ്ക്കുന്നു.


2000 മുതല്‍ 2009 വരെ നിയോ നാസികള്‍ ജര്‍മനിയില്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി കമ്മീഷന്‍ അധ്യക്ഷനായി നടത്തിയ തെളിവെടുപ്പില്‍ ഇടാത്തിയുടെ റിപ്പോര്‍ട്ടില്‍ രാജ്യം ഒന്നടങ്കം അദ്ദേഹത്തെ പുകഴ്ത്തിയിരുന്നു.


1998 മുതല്‍ ജര്‍മന്‍ പാര്‍ലമെന്റില്‍ സ്വദേശികളുടെയും വിദേശികളുടെ പ്രശ്‌നങ്ങള്‍ ഒരുപോലെ ഉയര്‍ത്തിക്കാട്ടി ജനശ്രദ്ധ നേടിയ ഇടാത്തി ഹാന്നോവറിലെ നീന്‍ബുര്‍ഗ് ഷൗംബുര്‍ഗ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ വിജയിച്ചിരുന്നു. 2005 മുതല്‍ 2009 വരെ ആഭ്യന്തരമന്ത്രാലയ കമ്മറ്റി ചെയര്‍മാനായിരുന്നു ഇടാത്തി.





വാര്‍ത്ത അയച്ചത് ജോസ് കുമ്പിളുവേലില്‍










from kerala news edited

via IFTTT