121

Powered By Blogger

Saturday, 20 December 2014

തെരുവ്‌ നായ്‌ക്കള്‍ ഭക്ഷണമാക്കിയ പിഞ്ചുകുഞ്ഞിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി









Story Dated: Sunday, December 21, 2014 10:59



mangalam malayalam online newspaper

മുല്ലാപൂര്‍: തെരുവ്‌ നായ്‌ക്കള്‍ കടിച്ചുവലിച്ച പിഞ്ചുകുഞ്ഞിനെ ഗ്രാമീണര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തി. പഞ്ചാബിലെ ലുധിയാന ജില്ലയിലെ മുല്ലാപ്പൂര്‍ ഗ്രാമത്തില്‍ ചവറുകൂനയ്‌ക്ക് സമീപം രണ്ടു ദിനം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ്‌ ഗ്രാമീണര്‍ ഉപേക്ഷിച്ച നിലയില്‍ ഒരു കാര്‍ഡ്‌ബോഡ്‌ പെട്ടിയില്‍ കണ്ടെത്തിയത്‌.


കുഞ്ഞിന്റെ ശരീര ഭാഗങ്ങളില്‍ പലയിടവും നായ്‌ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു. നായ്‌ക്കളെ എറിഞ്ഞോടിച്ച ശേഷം നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ്‌ കുഞ്ഞിനെ കണ്ടെത്തിയത്‌. കവറിന്‌ ചുറ്റും നായ്‌ക്കള്‍ വട്ടമിട്ടു നില്‍ക്കുന്നത്‌ കണ്ടതിനെ തുടര്‍ന്നായിരുന്നു ഗ്രാമീണര്‍ പരിശോധന നടത്തിയത്‌.


ഇവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ പോലീസ്‌ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു. കുഞ്ഞിന്‌ ഒന്നോ രണ്ടോ ദിവസമേ പ്രായം വരികയുള്ളെന്ന്‌ ഇവര്‍ വ്യക്‌തമാക്കി. അവിഹിതമായി ഗര്‍ഭം ധരിച്ച പെണ്‍കുട്ടികളില്‍ ആരെങ്കിലും കാര്യം സാധിച്ച ശേഷം ഉപേക്ഷിച്ചു കടന്നതായിരിക്കാമെന്നാണ്‌ പോലീസ്‌ സംശയിക്കുന്നത്‌. സംഭവത്തില്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.










from kerala news edited

via IFTTT