ജീവിത ശൈലി രോഗങ്ങള്‍ക്കെതിരെ ജലപാന സന്ദേശവുമായി ഹുസൈന്‍ ചെറുതുരുത്തി
Posted on: 21 Dec 2014
ദുബായ് : കുടിവെള്ള സാക്ഷരത പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്ന വെല്‍നസ്സ് ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഹുസൈന്‍ ചെറുതുരുത്തി 'ജലപാനം ആരോഗ്യത്തിന്റെ ആദ്യപാഠം' എന്ന വിഷയത്തില്‍ അവതരിപ്പിച്ച ആരോഗ്യ പഠന ക്ലാസ്സ് യു.എ.ഇ. കെ.എം.സി.സി ജനറല്‍ സെക്രടറി ഇബ്രാഹിം ഏളേറ്റില്‍ ഉത്ഘാടനം ചെയ്തു.
ദുബായ് കെ.എം.സി.സി തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പ്രസിഡണ്ട് ഉബൈദ് ചേറ്റുവ അധ്യക്ഷത വഹിച്ചു ദുബായ് കെ .എം.സി.സി ആക്ടിംഗ് പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്, ജനറല്‍ സെക്രടറി ഇബ്രാഹിം മുറിചാണ്ടി നാസര്‍ കുറ്റിച്ചിറ, ഹസൈനാര്‍ തോട്ടുംഭാഗം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജീവിത ശൈലി രോഗങ്ങളുടെ ശമനത്തിനും പ്രതിരോധത്തിനും ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ആരോഗ്യകരമായ ജലപാന രീതികള്‍ ശീലിക്കുകവഴി സാധ്യമാവുമെന്ന കേവല യാഥാര്‍ത്ഥ്യം ജനങ്ങളിലെത്തിക്കുയാണ് ലക്ഷ്യമെന്ന് കേരളത്തില്‍ 200 ഓളം ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം പറഞ്ഞു. പ്രവാസലോകത്തെ ആദ്യ ക്ലാസ്സ് ആയിരുന്നു ദുബായിലേത്
ക്ലാസ്സിന് ജില്ല ഭാരവാഹികളായ പി.എസ് ഖമരുദ്ദീന്‍,അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അഷ്‌റഫ് പിള്ളക്കാട്, കബീര് ഒരുമനയൂര്‍, ജമാല്‍ മനയത്ത്, ഉമര്‍ മണലാടി എന്നിവര്‍ നേതൃത്വം നല്കി.സക്കറിയ ദാരിമി പ്രാര്‍ത്ഥന നടത്തി.കെ.എസ്.ഷാനവാസ് സ്വാഗതവും,എന്‍.കെ.ജലീല്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT