121

Powered By Blogger

Wednesday, 20 November 2019

ഇളവുകളോടെ വിദേശ കമ്പനികളെ ഇന്ത്യയിലെത്തിക്കാൻ സർക്കാർ

മുംബൈ:അമേരിക്കൻ കമ്പനിയായ ടെസ്ലയടക്കം വിദേശ കമ്പനികളെ ഇളവുകളും സൗകര്യങ്ങളും നൽകി ഇന്ത്യയിൽ ഉത്പാദനം നടത്തുന്നതിന് എത്തിക്കാൻ കേന്ദ്രസർക്കാർനീക്കം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുതലാക്കി 324 കമ്പനികളെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങാനെത്തിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. ആസ്ഥാനമായുള്ള ധനകാര്യസേവനസ്ഥാപനമായ 'ബ്ലൂംബെർഗി'ന്റെ റിപ്പോർട്ടിൽ പറയുന്നു. ഫാക്ടറിക്കുള്ള സ്ഥലം, വൈദ്യുതി, വെള്ളം, റോഡ് ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ, നിക്ഷേപപ്രോത്സാഹന വകുപ്പ് ഇതിനായി തയ്യാറാക്കിയ കരട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണിപ്പോൾ. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഫാർമ കമ്പനികളായ എലി ലില്ലി ആൻഡ് കമ്പനി, ഗ്ലാക്സോ സ്മിത്ലൈൻ, ദക്ഷിണ കൊറിയയിലെ ഹൻവ കെമിക്കൽ കോർപ്പറേഷൻ, തയ്വാനിലെ ഹോൺ ഹായ് പ്രെസിഷൻ ഇൻഡസ്ട്രി തുടങ്ങിയ കമ്പനികളാണ് പട്ടികയിലുള്ളത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ പല കമ്പനികളും അവിടെനിന്ന് ഉത്പാദനം മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ശ്രമിച്ചുവരികയാണ്. വിയറ്റ്നാമിലേക്കും മലേഷ്യയിലേക്കും പോകുന്ന കമ്പനികൾ ഇന്ത്യയെ അവഗണിക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളും ഇവിടെയുള്ള തൊഴിൽനിയമങ്ങളുമാണ് ഈ കമ്പനികളെ ഇന്ത്യയിലെത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ചുവപ്പുനാട ഒഴിവാക്കി കൂടുതൽ വിദേശനിക്ഷേപമെത്തിച്ച് രാജ്യത്തിന്റെ വളർച്ച രണ്ടക്കത്തിലെത്തിക്കുകയാണ് നടപടിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം വ്യവസായ ക്ലസ്റ്ററുകൾ രൂപവത്കരിക്കാൻ ഭൂമിബാങ്ക് തയ്യാറാക്കും. ഇതിൽ നിക്ഷേപം നടത്താനും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇളവുകൾ നൽകാനും സർക്കാർ തയ്യാറാകും. അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചുനൽകും. നിലവിൽ ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് കമ്പനികൾതന്നെ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. പലപ്പോഴും ഇത് സമയനഷ്ടമുണ്ടാക്കുന്നു. ചെറുകിട സ്ഥലമുടമകളുടെ സമ്മതം വാങ്ങുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതെല്ലാം പരിഹരിച്ച് വ്യവസായസൗഹൃദാന്തരീക്ഷം ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.

from money rss http://bit.ly/2QJydFU
via IFTTT

Related Posts:

  • നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി താമസിയാതെ നഷ്ടത്തിലായിമുംബൈ: മികച്ച നേട്ടത്തെടായണ് വിപണിയിൽ വ്യാപാരം ആരംഭിച്ചതെങ്കിലും താമിസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 121 പോയന്റ് ഉയർന്ന് 42067ലും നിഫ്റ്റി 23 പോയന്റ് നേട്ടത്തിൽ 12375ലുമാണ് വ്യപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 856 കമ്പനികളുടെ ഓഹരികൾ… Read More
  • 2020-21 വര്‍ഷം 20,000 കോടിയുടെ കിഫ്ബി പദ്ധതികള്‍തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റവതരണത്തിനിടയിലാണ് കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചതിനെ കുറിച്ച് തോമസ് ഐസക്ക് വാചാലനായത്. മാന്ദ്യം അതിജീവിക്കാൻ കഴിയുമെന്ന ആത… Read More
  • എന്തുകൊണ്ടാണ് ആ പെണ്‍കുട്ടി ആത്മഹത്യക്കുശ്രമിച്ചത്?വളരെ വേദനയോടെയാണ് ഞാൻ ആ കഥ കേട്ടുകൊണ്ടിരുന്നത്... കഥയെന്ന് പറയാനാവുമോ...? അനുഭവമാണത്. എനിക്കറിയാവുന്ന ഒരു പെൺകുട്ടി... എപ്പോഴും ചിരിയോടെ, ഉത്സാഹത്തോടെ എവിടെയും വ്യാപരിച്ചവൾ. അവളുടെ അധ്യാപികയുടെ വാക്കുകളിൽ ക്ലാസിൽ ഇത്രയും നല്ല… Read More
  • സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: ആഗോള ശുഭസൂചകങ്ങൾ രാജ്യത്തെ ഓഹരി വിപണി നേട്ടമാക്കി. യുഎസിൽനിന്നുള്ള കൂടുതൽ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈന തീരുവ ഒഴിവാക്കിയത് വിപണിയിൽ പ്രതിഫലിച്ചു. ദിനവ്യാപാരത്തിനിടെ ബിഎസ്ഇ സെൻസെക്സ് 41,698.43 എന്ന പുതിയ ഉയരം കുറിച്ച… Read More
  • എസ്ബിഐയുടെ പഴയ എടിഎം കാര്‍ഡ് ഉടനെ ഉപയോഗശൂന്യമാകുംനിങ്ങളുടെ കൈവശം ഇപ്പോഴും എസ്ബിഐയുടെ പഴയ മാഗ്നറ്റിക്ക് സ്ട്രിപ്പുള്ള എടിഎം കാർഡ് ഉണ്ടോ? താമസിയാതെ ബാങ്ക് ഇത്തരം കാർഡുകൾവഴിയുള്ള സേവനം അവസാനിപ്പിക്കും. കാർഡുകൾ മാറ്റുന്നതിന് ഒരുഅവസരംകൂടി ബാങ്ക് നൽകിയിട്ടുണ്ട്. 2019 ഡിസംബർ 31നകം… Read More