പെണ്‍കുട്ടിക്ക് പിതാവിന്റെ മര്‍ദനം; ചിത്രങ്ങള്‍ ഫേസ്ബുക്കില്‍
Posted on: 13 Mar 2015
ബെംഗളൂരു:
മകളെ നടുറോഡില്‍ ക്രൂരമായി അച്ഛന്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യം പുറത്തായി. അച്ഛന്റെ മര്‍ദനത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ചവര്‍ ചിത്രസഹിതം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതോടെ സോഷ്യല്‍ മീഡിയയില്‍ സംഭവം ചര്‍ച്ചയായി. സംഭവം നടക്കുമ്പോള്‍ അതുവഴി കാറില്‍ വരികയിരുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ യുവതികളാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇവരാണ് സംഭവം ഫേസ്ബുക്കിലിട്ടത്.
തമിഴ്‌നാട്ടില്‍ പോലീസ് സബ്ഇന്‍സ്‌പെക്ടറായ രാജാറാമാണ് മകളെ അമ്മയുടെ മുന്നില്‍വെച്ച് മര്‍ദിച്ചത്. സംഭവം നടക്കുമ്പോള്‍ ചുറ്റുംകൂടിയവര്‍ നോക്കിനില്‍ക്കുകയായിരുന്നു. മകള്‍ ബെംഗളൂരുവില്‍ ഒരാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹം അറിഞ്ഞതിനെത്തുടര്‍ന്നാണ് അധ്യാപികയായ ഭാര്യയോടൊപ്പം രാജാറാം ബെംഗളൂരുവിലെത്തിയതെന്ന് പറയുന്നു. സ്വദേശമായ മധുരയിലേക്ക് കൂട്ടിക്കൊണ്ടുപോയി മറ്റെരാളുമായി വിവാഹം നടത്താനുമായിരുന്നു പദ്ധതിയെന്ന് ഫേസ്ബുക്ക് പേജില്‍ പറയുന്നുണ്ട്. അതേസമയം, സംഭവസ്ഥലത്തെത്തിയ പെണ്‍കുട്ടികള്‍ കുട്ടിയെ രക്ഷിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും പിതാവ് സമ്മതിച്ചില്ലെന്നും പറയുന്നു. സംഭവം പോലീസിനെ അറിയിച്ചെങ്കിലും വൈകിയാണ് എത്തിയത്. പിന്നീട് ഇവരെ അള്‍സൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
from kerala news edited
via IFTTT