121

Powered By Blogger

Friday, 13 March 2015

ജങ്കാര്‍ മുടക്കം: പഞ്ചായത്ത്‌ സെക്രട്ടറിയെ ഘെരാവോ ചെയ്‌തു











Story Dated: Saturday, March 14, 2015 03:02


mangalam malayalam online newspaper

കടലുണ്ടി:ചാലിയംബേപ്പൂര്‍ റൂട്ടില്‍ ജങ്കാര്‍ സര്‍വീസ്‌ മുടങ്ങിയിട്ട്‌ ഒരു മാസം കഴിഞ്ഞിട്ടും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌ കടലുണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടലുണ്ടി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയെ ഘെരാവോ ചെയ്‌തു.

എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക് പോകേണ്ട വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിട്ടും ജങ്കാര്‍ സര്‍വീസ്‌ പുന:സ്‌ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നു സമരക്കാര്‍ പറഞ്ഞു. ഇന്നലെ രാവിലെ പത്തരയോടെ തുടങ്ങിയ ഉപരോധം ജങ്കാര്‍ സര്‍വീസ്‌ ഒരാഴ്‌ചക്കുള്ളില്‍ പുന:സ്‌ഥാപിക്കുമെന്ന സെക്രട്ടറിയുടെ ഉറപ്പില്‍ ഉച്ചയോടെ അവസാനിപ്പിക്കുകയായിരുന്നു.

മണ്ഡലം പ്രസിഡണ്ട്‌ ജോബിഷ്‌ പിലാക്കാട്ട്‌, ഹെബീഷ്‌ മാമ്പയില്‍, ബിജിത്ത്‌ പിലാക്കാട്ട്‌, ഷാഹിദ്‌ കടലുണ്ടി, ഷെബിന്‍ ചാലിയം, വി.റിയാസ്‌, വി.ജിത്തു, അബൂബക്കര്‍ ചാലിയം, ഷൈജു നേതൃത്വം നല്‍കി.










from kerala news edited

via IFTTT