Story Dated: Saturday, March 14, 2015 10:36
എടവണ്ണ: മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച നിലയില്‍. പന്നിപ്പാറ മൊറയൂര്‍ രാജന്‍ കൊല്ലന്‍(50)നെയാണു ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്നിപ്പാറയിലെ ആളൊഴിഞ്ഞ തടത്തില്‍ ചെങ്കല്ല് ക്വാറിയില്‍ കെട്ടി ഉണ്ടാക്കിയ ഷെഡിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. എടവണ്ണ എസ്.ഐ എന്‍.പി അസൈന്‍, എ.എസ്.ഐ മുഹമ്മദാലി, സി.പി.ഒ കുരുവിള രാജന്‍ തോമസ്, ഹോംഗാര്‍ഡ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് നടത്തി മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഭാര്യ: ജാനകി (ചെറുവാടി, പന്നിക്കോട്). മക്കള്‍: രജീഷ്, രാജേഷ് (ഇരുവരും ഇന്റസ്‌ട്രിയല്‍ ജീവനക്കാര്‍), രജിത, മരുമകന്‍: സുഭാഷ് (വെട്ടിക്കാട്ടിരി). സഹോദരി: ഭാര്‍ഗവി.
from kerala news edited
via IFTTT