അബുദാബിയില്‍ രണ്ട് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നു
Posted on: 13 Mar 2015
പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാവുന്നതോടെ ഇവയില്‍ യഥാക്രമം 1500ഉം 2500ഉം കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുണ്ടാകും. ബിന്‍ ബുട്ടി ഗ്രൂപ്പും ഗോള്‍ഡ് ലൈന്‍ ഗ്രൂപ്പും സംയുക്തമായാണ് സ്പ്രിങ്‌ഡെല്‍സ് സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പിന്റെ ആദ്യ സ്‌കൂള്‍ 2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും സ്‌കൂള്‍ അഡ്മിഷന്‍ പ്രശ്‌നവുമായി നിരവധി രക്ഷിതാക്കളാണ് തന്നെ സമീപിക്കാറുള്ളതെന്നും. ഈ സ്‌കൂളുകള്‍ ഈ വര്‍ഷം മുതല്‍ തന്നെ പ്രവര്‍ത്തനമാരംഭിച്ചെങ്കില്‍ എന്ന് ആശിക്കുന്നുവെന്നും ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം ഇതുമായി ബന്ധപ്പെട്ട ഉടമ്പടിയില്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പറഞ്ഞു. ഓരോ വര്‍ഷവും ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഏഴു ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വില്ല സ്‌കൂളുകള്‍ പൂട്ടിയതോടെ ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുകയും ചെയ്തു. വലിയ ലാഭം ലക്ഷ്യമിടാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരാശരി നാലായിരം ദിര്‍ഹം വരുമാനമുള്ളവരുടെ കുട്ടികള്‍ക്കും വിദ്യാഭ്യാസസൗകര്യം ലഭ്യമാക്കാന്‍ അതിലൂടെ പറ്റുമെന്നും അദ്ദേഹം പറഞ്ഞു.
from kerala news edited
via IFTTT