പത്മരാജനെപ്പോലുള്ള സംവിധായകരുടെ അഭാവം മലയാള സിനിമയുടെ നഷ്ടം റഹ്മാന്‍
Posted on: 13 Mar 2015
അബുദാബി: പത്മരാജനെപ്പോലുള്ള പ്രതിഭാധനരായ സംവിധായകരുടെ അഭാവമാണ് മലയാള സിനിമയുടെ നഷ്ടമെന്ന് ചലച്ചിത്ര നടന്‍ റഹ്മാന്‍ പറഞ്ഞു. മലയാളി സോഷ്യല്‍ ഫോറം ഏര്‍പ്പെടുത്തിയ പ്രഥമ പത്മരാജന്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയ റഹ്മാന്‍! പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
മലയാളത്തില്‍ നൂറുകണക്കിന് ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ടെങ്കിലും മഹാഭൂരിപക്ഷവും സാമ്പത്തികമായി പരാജയപ്പെടുകയാണ്. കലാമൂല്യമുള്ള ജനകീയ സിനിമകളുടെ അഭാവമാണ് ഇതിന് കാരണം. പത്മരാജന്‍, ഭരതന്‍ തുടങ്ങിയ സംവിധായകര്‍ സിനിമയ്ക്ക് മാസ്മര സൗന്ദര്യം പകര്‍ന്നവരാണ്. പത്മരാജന്റെ നാല് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞതാണ് തന്റെ സിനിമാ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗ്യം. പത്മരാജന്റെ പേരിലുള്ള ആദ്യത്തെ അവാര്‍ഡിന് ഗള്‍ഫില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായി കരുതുന്നു റഹ്മാന്‍ പറഞ്ഞു.
മലയാളി സോഷ്യല്‍ ഫോറം പത്മരാജന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് വെള്ളിയാഴ്ച രാത്രി ഏഴിന് അബുദാബി നാഷണല്‍ തിയേറ്ററില്‍ നടത്തുന്ന പരിപാടിയില്‍ റഹ്മാന്‍ പുരസ്‌കാരം സ്വീകരിക്കും. അംബാസഡര്‍ ടി.പി. സീതാറാം, എം.എ. യൂസഫലി തുടങ്ങിയവര്‍ സംബന്ധിക്കും. ചടങ്ങില്‍ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് സി.ഇ.ഒ അദീബ് അഹമ്മദിനെ ആദരിക്കും.
from kerala news edited
via IFTTT