Story Dated: Saturday, March 14, 2015 10:26
അമ്പലപ്പുഴ: യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വണ്ടാനം മോഹന്‍ കോട്ടേജില്‍ അരവിന്ദാക്ഷന്‍നായര്‍-രാധ ദമ്പതികളുടെ മകന്‍ രഞ്‌ജിതിനെയാ(34)ണ് വണ്ടാനം കാവിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നടത്തിയ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സ്വകാര്യ ബസ് ജീവനക്കാരനായ രഞ്‌ജിത്ത് അവിവാഹിതനാണ്. സഹോദരങ്ങള്‍: രമ്യ. രഞ്‌ജു.
from kerala news edited
via IFTTT