Story Dated: Saturday, March 14, 2015 03:13
കേണിച്ചിറ: പൂതാടി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ച സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും 19ന് തെരഞ്ഞെടുക്കും. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു. 19ന് രാവിലെ 10.30ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും. ഉച്ചയ്‌ക്ക് ശേഷം വൈസ് പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പും നടക്കും. പ്രസിഡന്റ് സ്‌ഥാനം വനിതകള്‍ക്ക് സംവരണം ചെയ്‌തിട്ടുള്ള പൂതാടിയില്‍ ഐ.ബി. മൃണാളിനിയായിരുന്നു ഇതിനുമുമ്പ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് കെ.കെ. വിശ്വനാഥനും. ഇരുവരും തമ്മില്‍ അടുത്തകാലത്തുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇരുവരുടെയും രാജിയില്‍ കലാശിച്ചത്.
ഡി സി സി നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്നായിരുന്നു ഇരുവരും രാജിവച്ചത്. 17 ന് ഡി.സി.സി. പഞ്ചായത്ത് അംഗങ്ങളുടെ യോഗം വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ വച്ച് പുതിയ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും നിശ്‌ചയിക്കും. ആ തീരുമാനമനുസരിച്ചായിരിക്കും 19ന് അംഗങ്ങള്‍ വോട്ട് ചെയ്‌ത് പുതിയ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും തെരഞ്ഞെടുക്കുന്നത്. 22 അംഗപഞ്ചായത്ത് ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 14 അംഗങ്ങളുണ്ട്. യു.ഡി.എഫ്. പാനലിലുള്ള ലീഗിനും ജനതാദളിനും കേരളകോണ്‍ഗ്രസിനും കൂടി അഞ്ച് അംഗങ്ങള്‍ വേറെയുണ്ട്. ഭരണസമിതിയില്‍ എല്‍.ഡി.എഫിന് മൂന്നുപേരാണുള്ളത്. അവര്‍ മൂന്നുപേരും സി.പി.എം. അംഗങ്ങളാണ്.
from kerala news edited
via IFTTT