121

Powered By Blogger

Friday, 13 March 2015

വേങ്ങരയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കണം; ബാക്കിക്കയത്ത്‌ റഗുലേറ്റര്‍ സ്‌ഥാപിക്കണം











Story Dated: Saturday, March 14, 2015 03:06


വേങ്ങര: കടലുണ്ടിപ്പുഴയില്‍ ബാക്കിക്കയത്ത്‌ നിര്‍ദ്ദിഷ്‌ട പദ്ധതിയായ റഗുലേറ്റര്‍ സ്‌ഥാപിക്കണമെന്നു ആവശ്യം. വേങ്ങര, കണ്ണമംഗലം, തിരൂരങ്ങാടി, പറപ്പൂര്‍, എടരിക്കോട്‌, തെന്നല, നന്നമ്പ്ര പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന്‌ അറുതി വരുത്താനും വാളക്കുളം, വേങ്ങര, വലിയോറ, കുറ്റൂര്‍ പാടശേഖരങ്ങളിലെ കൃഷിക്കാവശ്യമായ വെള്ളവും ഇതുമൂലം ലഭ്യമാകും. ഒമ്പതാം പദ്ധതിക്കാലത്ത്‌ ജനകീയ ആസൂത്രണ പ്രക്രിയയുടെ ഭാഗമായാണ്‌ കൂരിയാട്‌ റഗുലേറ്റര്‍ കംബ്രിഡ്‌ജ് എന്ന ആശയം രൂപപ്പെട്ടത്‌. പല കാരണങ്ങളാല്‍ പദ്ധതി തിരസ്‌ക്കരിക്കപ്പെടുകയുണ്ടായി. തുടര്‍ന്ന്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌ ബാക്കിക്കയത്ത്‌ റഗുലേറ്റര്‍ പദ്ധതി. യു.ഡി.എഫ്‌ വിജയത്തെത്തുടര്‍ന്ന്‌ അധികാരമേറ്റ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ബാക്കിക്കയം സന്ദര്‍ശിക്കുകയും കൂടി നിന്ന നൂറുകണക്കിനാളുകളോട്‌ പദ്ധതി നടപ്പിലാക്കുമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നു. പുഴയുടെ അടിത്തട്ടില്‍ നിന്നും ഏഴു മീറ്റര്‍ ഉയരത്തില്‍ നിര്‍മിക്കുന്ന റഗുലേറ്ററിന്‌ പതിനാറു കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്‌. ഇതു സ്‌ഥാപിതമായാല്‍ ഒമ്പതു കിലോമീറ്റര്‍ ദൂരം വെള്ളം കെട്ടി നില്‍ക്കും. എന്നാല്‍ ബാക്കിക്കയത്തിന്‌ ഒരു കിലോമീറ്റര്‍ മാത്രം മുകള്‍ഭാഗത്തായി ജല അതോറിറ്റിയുടെ മറ്റൊരു പദ്ധതിയ്‌ക്കായി ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ബാക്കിക്കയം റഗുലേറ്റര്‍ പദ്ധതിയ്‌ക്ക് തടസ്സമാകുന്നു എന്നറിയുന്നു. ഈ തടസ്സങ്ങള്‍ ഒഴിവാക്കി ബാക്കിക്കയം റഗുലേറ്റര്‍ പദ്ധതി നടപ്പിലാക്കണമെന്നും വേങ്ങര വ്യാപാരഭവനില്‍ ചേര്‍ന്ന മംഗളം വികസന സെമിനാറിലും നിര്‍ദ്ദേശമുണ്ടായി.










from kerala news edited

via IFTTT