121

Powered By Blogger

Friday, 13 March 2015

പിന്‍വാതിലിലൂടെ മാണി സഭയിലെത്തി; ബജറ്റ് അവതരിപ്പിച്ചു









Story Dated: Friday, March 13, 2015 09:24



mangalam malayalam online newspaper

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സര്‍വ്വ പ്രതിരോധത്തെയും തകര്‍ത്ത് ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചു. സഭയില്‍ എത്താനുള്ള ശ്രമം പ്രതിപക്ഷം തടഞ്ഞതോടെ ഭരണപക്ഷ എം.എല്‍.എമാരുടെയും വാച്ച് ആന്റ് വാര്‍ഡിന്റെയും സഹായത്തോടെ പിന്‍വാതിലിലൂടെ സഭയില്‍ എത്തിയ മാണി മൂന്നാം നിരയില്‍ നിന്നുകൊണ്ട് ബജറ്റ് അവതരിപ്പിച്ചു. വസ്ത്രത്തില്‍ ഘടിപ്പിച്ച മൈക്കിലൂടെയായിരുന്നു ബജറ്റ് അവതരണം. സ്പീക്കര്‍ എന്‍.ശക്തന്റെ ഡയസ് കയ്യടിക്കിയ പ്രതിപക്ഷം കസേര വലിച്ചെറിഞ്ഞതിനാല്‍ ചേംബറില്‍ നിന്നുകൊണ്ട് സ്പീക്കര്‍ അനുമതി നല്‍കുകയായിരുന്നു. അഞ്ചു മിനിറ്റോളം നീണ്ട ആമുഖ പ്രസംഗത്തിനു ശേഷം മാണി ബജറ്റ് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.


പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കികൊണ്ടായിരുന്നു മാണിയുടെ ബജറ്റ് പ്രസംഗം നീണ്ടത്. മാണിയെ ഉപരോധിക്കാന്‍ നിയോഗിച്ചിരുന്ന പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ ഭരണപക്ഷ എം.എല്‍.എമാരുടെ ഉപരോധത്തിനുള്ളിലുമായിപോയി. അതിനിടെ വി.ശിവന്‍കുട്ടി അടക്കമുള്ളവരെ പ്രതിപക്ഷ അംഗങ്ങളെ അനുനയിപ്പിക്കാനും ഭരണകക്ഷി അംഗങ്ങള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.


മാണി ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചതോടെ മാണിക്ക് അഭിവാദ്യം മുഴക്കി ഭരണപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. മാണി െകെട്ടിപ്പിടിച്ച് ചുംബിക്കാനും ഭരണകക്ഷികള്‍ മറന്നില്ല. സന്തോഷസൂചകമായി അംഗങ്ങള്‍ ലഡുവും വിതരണം ചെയ്തു.


സഭയുടെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധമാണ് രാവിലെ ഉയര്‍ന്നത്. ഇന്നലെ മുതല്‍ കുത്തിയിരിപ്പ് സമരം തുടരുന്ന പ്രതിപക്ഷം മാണി സഭയില്‍ എത്തുന്നത് ആദ്യം തടഞ്ഞു. തുടര്‍ന്ന് തിരിച്ചുപോയ മാണി ഭരണപക്ഷ എം.എല്‍.എമാരുടെയും വാച്ച് ആന്റ് വാര്‍ഡിന്റെയും സഹായത്തോടെ സഭയില്‍ കടന്നുവന്നു. വസ്ത്രത്തില്‍ കുത്തിവച്ച മൈക്കിലൂടെ സുരക്ഷാവലയത്തിനുള്ളില്‍ നിന്ന് അദ്ദേഹം ബജറ്റിന്റെ ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് ബജറ്റ് സഭയുടെ മേശപ്പുറത്ത് വച്ചു.


സ്പീക്കര്‍ സഭയില്‍ എത്തുന്നത് തടഞ്ഞ പ്രതിപക്ഷം വാതിലിനു മുന്നില്‍ കുത്തിയിരുന്നു. സ്പീക്കറുടെ മൈക്കും കന്പ്യുട്ടറും തകര്‍ത്തു. കസേര താ​ഴേക്കു വലിച്ചെറിഞ്ഞു. സുരക്ഷാ ജീവനക്കാര്‍ കസേര ഡയസ്സില്‍ തിരികെ കൊണ്ടുവന്നെങ്കിലും സ്പീക്കറെ ഇരിക്കാന്‍ അനുവദിച്ചില്ല. ഇതേതുടര്‍ന്ന് ചേംബറില്‍ നിന്നുകൊണ്ട് സ്പീക്കര്‍ ബജറ്റ് അവതരണത്തിന് അനുമതി നല്‍കുകയായിരുന്നു.


അതിനിടെ, പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ക്കു നേരെ ക​യ്യേറ്റമുണ്ടായി. ഗീതാ ഗോപി, കെ.കെ ലതിക, ജമീല പ്രകാശം തുടങ്ങി മൂന്ന് എം.എല്‍.എമാരെയാണ് കയ്യേറ്റം ചെയ്തതായി പരാതി ഉയര്‍ന്നത്. പ്രതിഷേധത്തിനിടെ വി.ശിവന്‍കുട്ടി, കെ. അജിത്ത് എന്നിവര്‍ കുഴഞ്ഞുവീണു. ഇവരെ സ്ട്രച്ചറില്‍ പുറത്തേക്ക് കൊണ്ടുപോയി.


അതേസമയം, സ്പീക്കര്‍ ഡയസ്സില്‍ എത്താതെ ചേംബറില്‍ ഇരുന്ന് ബജറ്റ് അവതരണത്തിനും ധനമന്ത്രി ഇരിപ്പിടത്തില്‍ എത്താതെയും നടത്തിയ ബജറ്റ് അവതരണം ചട്ടവിരുദ്ധമാണെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പുതിയ ആരോപണം. ബജറ്റ് അവതരിപ്പിച്ചതായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ബജറ്റ് അവതരണത്തിനു ശേഷമാണ് മാണിക്ക് ഇരിപ്പിടത്തില്‍ എത്താന്‍ കഴിഞ്ഞത്.










from kerala news edited

via IFTTT