Story Dated: Friday, March 13, 2015 03:03
തിരൂര്‍: തിരൂര്‍ ചമ്രവട്ടം പാതയില്‍ ബി.പി.അങ്ങാടി ജംഗ്‌ഷനില്‍ പൈപ്പ്‌പൊട്ടി ജലം പാഴാകുന്നു. ഭാരതപ്പുഴയില്‍ നിന്നും തിരൂരിലേക്കു പമ്പുചെയ്ുയന്ന പൈപ്പ് പൊട്ടിയാണു കുടിവെള്ളം പുറത്തേക്കൊഴുകുന്നത്. കഴിഞ്ഞ മൂന്നു മാസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങിയിട്ട്. അധികൃതരുടെ ഭാഗത്തുനിന്നും ഇതുവരെ പൈപ്പ് നന്നാക്കാന്‍ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടു. കോഴിക്കോട്-എറണാകുളം പ്രധാനപാതയായ ഇതുവഴി വലുതും ചെറുതുമായ നിരവധി വാഹനങ്ങളാണു ദിവസേന കടന്നു പോകുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ള കാല്‍ നടക്കാരാക്കാര്‍ വഹനങ്ങള്‍കയറി തെറിക്കുന്ന വെള്ളത്തില്‍ നനയുന്നത് പതിവകാഴ്‌ച്ചയാണ്. സമീപത്തെ വ്യാപാരികളും റോഡിലൂടെ വെള്ളമൊഴുകുന്നതില്‍ ബുദ്ധിമുട്ടുകയാണ്. കടുത്ത വേനലില്‍ ജലസേചന വകുപ്പിന്റ അനാസ്‌ഥകാരണം കുടിവെള്ളം പാഴാക്കികളയുന്നതിനെതിരെ പ്രതിക്ഷേധത്തിനൊരുങ്ങുകയാണു നാട്ടുകാര്‍.
from kerala news edited
via IFTTT