ബ്രിസ്‌ബെന്‍: സുവിശേഷപ്രാസംഗികന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലും സംഘവും നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ മാന്‍സ് ഫീല്‍ഡ് സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ മാര്‍ച്ച് 20,21,22 തീയതികളില്‍ നടക്കും.
സീറോ മലബാര്‍ സഭ ക്യൂന്‍സ് ലാന്റ് റീജിയന്‍ ആണ് അഭിഷേകാഗ്നി സംഘടിപ്പിക്കുന്നത്. ഏവരെയും ഫാ.പീറ്റര്‍ കാവുംപുറം ക്ഷണിച്ചു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
കണ്‍വെന്‍ഷന്റെ ക്രമീകരണങ്ങള്‍ക്കായി പാലാ ജോര്‍ജ്, ജെയ്‌സ് പെരുമാലില്‍, ജോസ് കണ്ണൂര്‍, സന്തോഷ് മാത്യു, ജിജി ജോര്‍ജ്, റെജി ജോര്‍ജ്, സാജന്‍, വിജോയ് പോള്‍, ഷീന്‍ പോള്‍, ബേബിച്ചന്‍, സിബി തോമസ്, റെജി ജോസഫ്, സോമി തോമസ്, സുനില്‍കുന്നത്ത്, ബാബു സൗരിമാക്കല്‍, ബെറ്റി തോമസ് എന്നിവരടങ്ങിയ പ്രത്യേക സമിതി പ്രവര്‍ത്തിച്ചു വരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജോളി കരുമത്തി - 0423273295
ടോം ജോസഫ് - 0422202684
വാര്‍ത്ത അയച്ചത് : ജോളി കുര്യന്‍
from kerala news edited
via IFTTT