Story Dated: Saturday, March 14, 2015 03:06
വേങ്ങര: വേങ്ങര നാളികേര ഉല്‍പാദക ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ തെങ്ങ് പുനരുദ്ധാരണ പദ്ധതി പ്രകാരം 40 ലക്ഷം രൂപയുടെ വളം വിതരണവും 10 ലക്ഷം രൂപ തെങ്ങ് വെട്ടിമാറ്റിയവര്‍ക്കുള്ള ധനസഹായവും വിതരണം ചെയ്‌തു. വേങ്ങര നാളികേര ഫെഡറേഷനിലെ 10 നാളികേര സംഘങ്ങളിലായി അഞ്ഞൂറോളം നാളികേര കര്‍ഷര്‍ക്കായാണു സഹായം നല്‍കിയത്. ഉദ്‌ഘാടനം വേങ്ങര കൃഷി വികസന ഓഫീസര്‍ എം.നജീബ് നിര്‍വഹിച്ചു. ഫെഡറേഷന്‍ പ്രസിഡന്റ് യൂസഫ് വലിയേറ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ടി.മുഹമ്മദ് സാലിഹ്, ഫെഡറേഷന്‍ ഭാരവാഹികളായ പി.അബ്‌ദുല്‍ അസീസ്, പറമ്പില്‍ മുഹമ്മദാലി, പുള്ളാട്ട് കുഞ്ഞാവ, കെ.എം.ദിറാര്‍, കെ.കെ.നാസര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘങ്ങളിലെ വളം വിതരണത്തിനു സിയാദ് മടപ്പള്ളി, കെ.അഷ്‌റഫ്, എം.ഇബ്രാഹിം, എ.കെ.കുഞ്ഞാലന്‍ കുട്ടി, പി.കെ.സി. മുഹമ്മദ്, പറമ്പില്‍ ഖാദര്‍, മടപ്പള്ളി അബൂബക്കര്‍, സി.മൊയതീന്‍കുട്ടി, പി.കുഞ്ഞിമൊയതീന്‍കുട്ടി, എ.കെ.കുഞ്ഞു, മണ്ടോടന്‍ അലി ഹസന്‍, കെ.കുഞ്ഞിതുട്ടി ഹാജി, എ.കെ.്‌ബു ഹാജി, വി.ഫൈസല്‍, എ.കെ.മുഹമ്മദ്, കെ.അബു ഹാജി എന്നിവര്‍ നേതൃത്വം നല്‍കി.
from kerala news edited
via IFTTT