Story Dated: Friday, March 13, 2015 08:39

ന്യൂഡല്‍ഹി: വിവാദമായി മാറിയ അജ്ഞാതവാസത്തിന് ശേഷം കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി മാര്‍ച്ച് അവസാനത്തേടെ തിരിച്ചെത്തിയേക്കും. ബജറ്റ് സെഷന്റെ ആദ്യഭാഗം പൂര്‍ത്തിയാകുന്ന മാര്‍ച്ച് 20 ന് തിരിച്ചെത്തുമെന്നാണ് സൂചന. ബജറ്റിന്റെ ആദ്യ സെഷനില്‍ അദ്ദേഹം പങ്കു ചേരുന്നില്ലെന്ന് നേതാക്കള്‍ പറഞ്ഞു.
നേരത്തേ ബജറ്റ് സെഷന് തുടങ്ങിയ ഫെബ്രുവരി 23 നായിരുന്നു രണ്ടാഴ്ചത്തെ ലീവ് എടുത്ത് രാഹുല്‍ പോയത്. മാര്‍ച്ച് 10 ന് തിരിച്ചെത്തുമെന്നായിരുന്നു സൂചനകള്‍. തിരിച്ചെത്തിയ ശേഷം രാഹുല്‍ പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് വ്യക്തമാക്കി. ഏപ്രില്‍ പകുതിയോടെ നടക്കുന്ന എഐസിസി യോഗത്തില്‍ രാഹുലിനെ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
ബിജെപി സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ ബില്‍ സംബന്ധിച്ച പുതിയ തീരുമാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിലെ ഭട്ടാ പര്സൂലില് നിന്നും ഡല്‍ഹിയിലേക്ക് ഒരു കിസാന്‍ സത്യാഗ്രഹ എന്ന പേരില്‍ പ്രതിഷേധം നടത്താനാണ് കോണ്‍ഗ്രസിന്റെ പദ്ധതി.
from kerala news edited
via
IFTTT
Related Posts:
ഡല്‍ഹി തെരഞ്ഞെടുപ്പ്: ശിവസേനയും മത്സരത്തിന് Story Dated: Saturday, January 17, 2015 12:37മുംബൈ: ആസന്നമായ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും മത്സരിക്കാനൊരുങ്ങുന്നു. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അന്തിമ തീരുമാനം വൈകാതെയുണ്ടാകുമെന്ന് പാര്‍ട… Read More
കെട്ടിടത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് എറിഞ്ഞു ; സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ഐഎസിന്റെ കടുത്ത ശിക്ഷ Story Dated: Saturday, January 17, 2015 12:22ബാഗ്ദാദ്: കടുത്ത ഇസ്ളാമിക നിയമങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വിവിധ രീതിയിലുള്ള പ്രാകൃത ശിക്ഷകള്‍ നടപ്പാക്കുന്നതിന്റെ വീഡിയോ ഐഎസ് തീവ്രവാദികള്‍ പുറത്തുവിട്ടു. ജനങ്ങള്‍… Read More
ചാര്‍ളി ഹെബ്ഡോയ്ക്കെതിരേ പ്രതിഷേധം ശക്തം; നാലുപേര്‍ മരിച്ചു Story Dated: Saturday, January 17, 2015 11:53പാരീസ്: മുഹമ്മദ് നബിയെ ചിത്രീകരിച്ച് വിവാദം വിലയ്ക്ക് വാങ്ങിയ ഫ്രഞ്ച് ആക്ഷേപ ഹാസ്യ മാധ്യമം ചാര്‍ളി ഹെബ്ഡോയ്ക്കെതിരേ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നു. ശക്തമായ പ്രതിഷേധ… Read More
സിഗ്നല്‍ തകരാര്‍: കൊല്ലം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് വൈകുന്നു Story Dated: Saturday, January 17, 2015 11:53കൊല്ലം: തിരുവനന്തപുരം -കൊല്ലം റൂട്ടില്‍ സിഗ്നല്‍ തകരാര്‍. ഇതേതുടര്‍ന്ന് കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ കൊച്ചുവേളിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ്. എന്നാ… Read More
ഭീകരാക്രമണ ഭീഷണി: യൂറോപ്പില്‍ കനത്ത ജാഗ്രത Story Dated: Saturday, January 17, 2015 12:23പാരീസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഭീഷണി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഐസിസ് അനുഭാവികളുണ്ടെന്ന് സംശയിക്കുന്ന കേന്ദ്രങ്ങ… Read More