121

Powered By Blogger

Friday, 13 March 2015

അഭിഭാഷകനായത്‌ വ്യാജ ബിരുദം ഉപയോഗിച്ച്‌; ആപ്‌ നിയമമന്ത്രി രാജിവെയ്‌ക്കണമെന്ന്‌ ബിജെപി









Story Dated: Saturday, March 14, 2015 10:32



mangalam malayalam online newspaper

ന്യൂഡല്‍ഹി: അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തത്‌ വ്യാജബിരുദം ഉപയോഗിച്ചാണെന്ന ആരോപണത്തെ തുടര്‍ന്ന്‌ ഡല്‍ഹിയിലെ നിയമമന്ത്രിസ്‌ഥാനം ജിതേന്ദ്ര സിംഗ്‌ തോമാര്‍ രാജി വെയ്‌ക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു. തോമാറിന്‌ എതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പിന്‍വലിക്കുന്നതിനുള്ള അനുമതി കഴിഞ്ഞദിവസം ഡല്‍ഹി ഹൈക്കോടതി നിഷേധിച്ചു.


തോമാറിന്‌ ഏതെങ്കിലും തരത്തിലുള്ള ബിരുദ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിട്ടില്ലെന്ന്‌ സര്‍വകലാശാലയും വ്യക്‌തമാക്കിയിട്ടുണ്ട്‌. തോമാര്‍ അഭിഭാഷകവൃത്തിക്കായി സമര്‍പ്പിച്ച ബിരുദം വ്യാജമാണെന്നാണ്‌ ഇതിലൂടെ തെളിയുന്നത്‌. ഇക്കാര്യത്തില്‍ സര്‍വകലാശാല ഡല്‍ഹി ബാര്‍ കൗണ്‍സിലിന്‌ കത്തയച്ചിട്ടുണ്ടെന്നും ബിജെപി ലെജിസ്‌ളേച്ചര്‍ പാര്‍ട്ടി നേതാവ്‌ വിജേന്ദ്ര ഗുപ്‌ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഭിഭാഷകനാകാന്‍ ഫൈസാബാദിലെ ആര്‍എംഎല്‍ ആവാധ്‌ സര്‍വകലാശാലയുടെ പേരില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ ആരോപിച്ച്‌ സന്തോഷ്‌ കുമാര്‍ ശര്‍മ്മ എന്നയാളാണ്‌ തോമാറിനെതിരേ കഴിഞ്ഞമാസം കോടതിയെ സമീപിച്ചത്‌.


ആംആദ്‌മി സര്‍ക്കാരിനെതിരേയും ബിജെപി ആഞ്ഞടിച്ചു. എഎപി സര്‍ക്കാര്‍ അവരുടെ ആദ്യ മാസം തന്നെ ഡല്‍ഹി ജനങ്ങളെ നിരാശപ്പെടുത്തി. ആദ്യ മാസം തന്നെ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. യഥാസമയത്ത്‌ ബജറ്റ്‌ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രധാന പ്രശ്‌നങ്ങള്‍ക്ക്‌ ഊന്നല്‍ കൊടുക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കാണിച്ചില്ലെന്നും കുറ്റപ്പെടുത്തി. വ്യാജ ബിരുദ ആരോപണത്തെ തുടര്‍ന്ന്‌ തോമാര്‍ രാജിവെയ്‌ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.










from kerala news edited

via IFTTT