മൗറീഷ്യസില്‍ ഇന്ത്യ സൈബര്‍ സിറ്റി സ്ഥാപിക്കും
Posted on: 13 Mar 2015
പോര്‍ട്ട് ലൂയിസ്: മൗറീഷ്യസില്‍ സൈബര്‍ സിറ്റി സ്ഥാപിക്കുന്നതടക്കം അഞ്ച് കരാറുകളില്‍ ഇന്ത്യയും മൗറീഷ്യസും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മൗറീഷ്യസില്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും വിവിധ കരാറുകളില്‍ ഒപ്പുവെച്ചത്. ഇന്ത്യയും മൗറീഷ്യസും തമ്മില്‍ നിലവിലുള്ള സാമ്പത്തിക സഹകരണ മേഖല ഊര്‍ജിതമാക്കും. ഇതിനായി ഇരട്ട നികുതി സംബന്ധിച്ച് നിലവിലുള്ള കരാറില്‍ മാറ്റം വരുത്തും. നികുതി വെട്ടിപ്പും കള്ളപ്പണം തടയുന്നതിനും ഇത് ഉപകരിക്കുമെന്ന് മൗറീഷ്യസിന്റെ നാഷണല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ബാങ്കിങ് മേഖലയിലും ഇന്ത്യ സഹായിക്കുമെന്ന് മൗറീഷ്യസ് പ്രധാനമന്ത്രി ആന്‍റൂഡ് ജുഗ്‌നാഥിന് മോദി ഉറപ്പുനല്‍കി.മൗറീഷ്യസിലെ അഗലേഗാ ദ്വീപിലേക്ക് കൂടുതല്‍ ഗതാഗതസൗകര്യങ്ങളെത്തിക്കാന്‍ ഇന്ത്യ സഹായിക്കുന്ന കരാറാണ് മറ്റൊന്ന്.
from kerala news edited
via IFTTT