Story Dated: Saturday, March 14, 2015 10:32
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് വിവരശേഖരണം നടത്തുന്ന ഡല്‍ഹി പോലീസിന്റെ നടപടി വിവാദമാകുന്നു. രാഹുലിന്റെ കണ്ണിന്റെയും മുടിയുടേയും നിറം ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പോലീസ് ശേഖരിക്കുന്നത്. പോലീസ് നടപടിയ്‌ക്ക് എതിരെ കോണ്‍ഗ്രസ് ശക്‌തമായി രംഗത്തെത്തിയിട്ടുണ്ട്. പോലീസ് നടപടി നിഗൂഡത നിറഞ്ഞതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
ബജറ്റ് സമ്മേളനം ആരംഭിച്ചപ്പോള്‍ രണ്ടാഴ്‌ചയ്‌ത്തേയ്‌ക്ക് അവധിയില്‍ പ്രവേശിച്ച രാഹുല്‍ ഗാന്ധി ഇനിയും മടങ്ങിയെത്തിയിട്ടില്ല. രാഹുലിന്റെ അവധിയെ കുറിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടെയാണ് വിവരശേഖരണവുമായി പോലീസ് രംഗത്തെത്തിയത്.
ഈ മാസം അവസാനത്തോടെയേ രാഹുല്‍ തിരിച്ചെത്തുകയുള്ളൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പാര്‍ട്ടിയുടെ ഭാവി പരിപാടികള്‍ ആലോചിക്കുവാനും ഉചിതമായ തീരുമാനങ്ങള്‍ എടുക്കാനുമാണ് രാഹുല്‍ അവധിയില്‍ പ്രവേശിച്ചത് എന്നുമാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.
from kerala news edited
via IFTTT