121

Powered By Blogger

Wednesday, 23 September 2020

ഐപിഒയുമായി യുടിഐ എഎംസി: ലക്ഷ്യം 3000 കോടി രൂപ

പ്രാഥമിക ഓഹരി വില്പനയ്ക്കായി മറ്റൊരു കമ്പനികൂടി. യുടിഐ അസറ്റ് മാനേജുമെന്റ് കമ്പനിയാണ് 3000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട് വിപണിയിലെത്തുന്നത്. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ ഒന്നുവരെയാണ് ഐപിഒയ്ക്ക് അപേക്ഷിക്കാൻ കഴിയുക. ഓഹരി വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. അർഹതപ്പെട്ട ജീവനക്കാർക്കായി രണ്ടുലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. ഓഫർ ഫോർ സെയിൽമാതൃകയിൽ 3,89,87,081 ഇക്വിറ്റി ഷെയറുകളാണ് കമ്പനി വിറ്റഴിക്കുന്നത്. എസ്ബിഐ, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ടി റോവ് പ്രൈസ് ഇന്റർനാഷണൽ എന്നിവയുടെ കൈവശമാണ് നിലവിൽ ഈ ഓഹരികളുള്ളത്. കൊട്ടക് മഹീന്ദ്ര കാപിറ്റൽ കമ്പനി, ആക്സിസ് ക്യാപിറ്റൽ, സിറ്റി ഗ്രൂപ്പ് ഗ്ലോബർ മാർക്കറ്റ്സ് ഇന്ത്യ, ഡിഎസ്പി മെറിൽ ലിഞ്ച്, ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് തുടങ്ങിയവയാകും ഐപിഒ നടപടികൾക്ക് നേതൃത്വം നൽകുക. എസ്ബിഐ കാർഡ്സ്, റൊസാരി ബയോടെക്, മൈൻഡ് സ്പെയ്സ് ബിസിനസ് പാർക്ക്, ഹൈപ്പിയെസ്റ്റ് മൈൻഡ്സ്, റൂട്ട് മൊബൈൽ, കാംസ്, കെംകോൺ കെമിക്കൽസ് ഏയ്ഞ്ചൽ ബ്രോക്കിങ്, ലിഖിത ഇൻഫ്ര എന്നിവയ്ക്കുപിന്നാലെ ഇത് പത്താമത്തെ കമ്പനിയാണ് ഈവർഷം ഐപിഒയുമായി വരുന്നത്. UTI AMC to launch Rs 3,000 crore-IPO

from money rss https://bit.ly/3hTNPAL
via IFTTT