121

Powered By Blogger

Wednesday, 23 September 2020

ചാഞ്ചാട്ടത്തിനൊടുവില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,150ന് താഴെയെത്തി. 65.66 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 37,668.42ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 21.80 പോയന്റ് താഴ്ന്ന് 11,131.90ലുമെത്തി. നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും വില്പന സമ്മർദത്തിൽ സൂചികകൾക്ക് പിടിച്ചുനിൽക്കാനായില്ല. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1382 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികൾക്ക് മാറ്റമില്ല. ആക്സിസ് ബാങ്ക്, ഗെയിൽ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ, ടാറ്റ സ്റ്റീൽ, എൻടിപിസി, ഇൻഡസിന്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഐടി, ലോഹം, ഫാർമ സൂചികകളാണ് നഷ്ടത്തിൽ മുന്നിൽ. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex, Nifty end lower amid volatility

from money rss https://bit.ly/3cr6uTe
via IFTTT