121

Powered By Blogger

Wednesday, 23 September 2020

കനത്ത നഷ്ടംതുടരുന്നു: നിഫ്റ്റി 11,000ന് താഴെയെത്തി

മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായി ആറാമത്തെ ദിവസവും തകർച്ച. സെൻസെക്സ് 535 പോയന്റ് നഷ്ടത്തിൽ 37,1132ലും നിഫ്റ്റി 160 പോയന്റ് താഴ്ന്ന് 10,971ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 173 ഓഹരികൾ മാത്രമാണ് നേട്ടത്തിൽ. 1000 ഓഹരികൾ നഷ്ടത്തിലുമാണ്. 44 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയെ ബാധിച്ചത്. കോവിഡ് വ്യാപനംമൂലമുള്ള തിരുത്തലാണ് വിപണിയിൽ പ്രകടമാകുന്നത്. തിരുത്തൽ മുൻകൂട്ടികണ്ട് നിക്ഷേപകർ ഓഹരികൾ വിറ്റ് ലാഭമടെക്കുന്നതും സൂചികകളുടെ കരുത്ത് ചോർത്തി. നെസ് ലെ, പവർഗ്രിഡ്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ഐടിസി, എച്ച്ഡിഎഫ്സി, റിലയൻസ്, ഒഎൻജിസി, ബജാജ് ഫിൻസർവ്, ഏഷ്യൻ പെയിന്റ്സ്, മാരുതി, സൺ ഫാർമ തുടങ്ങി മിക്കവാറും ഓഹരികൾ നഷ്ടത്തിലാണ്. എല്ലാ വിഭാഗം സൂചികകളും നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. Indices open weak with Nifty below 11,000

from money rss https://bit.ly/3cppeCK
via IFTTT