121

Powered By Blogger

Tuesday, 6 April 2021

സൗദിയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യ

കൊച്ചി: കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിൽ ഇന്ധന വില്പന കുറയുമെന്ന് ആശങ്ക. ഇതേത്തുടർന്ന്, സൗദി അറേബ്യയിൽനിന്ന് ഇന്ത്യൻ എണ്ണക്കമ്പനികൾ അടുത്ത മാസം വാങ്ങുന്ന അസംസ്കൃത എണ്ണയുടെ തോത് മൂന്നിൽ രണ്ടായി കുറയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി.) ഉൾപ്പെടെയുള്ള നാല് എണ്ണക്കമ്പനികൾ സാധാരണ ഉള്ളതിനെക്കാൾ 65 ശതമാനം എണ്ണ മാത്രമേ അടുത്ത മാസം ഇറക്കുമതി ചെയ്യുകയുള്ളു. മേയ് മാസത്തിൽ സാധാരണ 1.5 കോടി വീപ്പ അസംസ്കൃത എണ്ണയാണ് ശരാശരി വാങ്ങുന്നത്. എന്നാൽ, ഇത് ഒരു കോടി വീപ്പയായി ചുരുങ്ങാനാണ് സാധ്യത. ക്രൂഡ് വിലവർധന നിയന്ത്രിക്കാൻ ഉത്പാദനം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് സൗദി അറേബ്യ വില കൽപ്പിച്ചില്ല. ഇതുകൂടി കണക്കിലെടുത്താണ് ഇന്ത്യ ഇറക്കുമതി കുറയ്ക്കുന്നത്. സൗദിയുമായുള്ള ദീർഘകാല കരാറിനു നിൽക്കാതെ, മറ്റു വിപണികളിലെ തയ്യാർ വിപണിയിൽനിന്ന് അപ്പപ്പോഴുള്ള വിലയ്ക്ക് എണ്ണ വാങ്ങാനാണ് ഇന്ത്യ ഇപ്പോൾ ആലോചിക്കുന്നത്. ഒപെക് രാജ്യങ്ങളിൽനിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി 2020 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി വരെയുള്ള കാലയളവിൽ 74.4 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 79.6 ശതമാനമായിരുന്നു. 2021 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സൗദിയിൽനിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോൾ യു.എസിൽ നിന്നുള്ള ഇറക്കുമതി ഇരട്ടിക്ക് മേലെയായി. ഇന്ത്യക്ക് ആവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ്. അസംസ്കൃത എണ്ണവില കൂടിയതോടെ, ഇന്ത്യയിൽ കഴിഞ്ഞ മാസം ഇന്ധന വില റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. India to buy 36% less oil from Saudi Arabia

from money rss https://bit.ly/3cS2VHH
via IFTTT

Related Posts:

  • നിഫ്റ്റി 11,100ന് താഴെ: സെന്‍സെക്‌സ് 129 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11,100ന് താഴെയെത്തി. 129.18 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 37,606.89ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 28.70 പോയന്റ് താഴ്ന്ന് 11,073.50ല… Read More
  • സ്വര്‍ണവില പവന് 800 രൂപകൂടി 40,000 രൂപയായിസംസ്ഥാനത്ത് സ്വർണവലയിൽ വീണ്ടും കുതിപ്പ്. പവന് 800 രൂപകൂടി 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിലെത്തിയശേഷം 39,200 രൂപയിലേയ്ക്ക് താഴ്ന്നിരുന്നു. തുടർന്നാണ് വീണ്ടും വില… Read More
  • സാമൂഹിക അകലം പാലിക്കാന്‍ ഉപകരണവുമായി റെയില്‍വെകോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലംപാലിക്കാൻ പുതിയ ഉപകരണം വികസിപ്പിച്ച് റെയിൽവെ. ദക്ഷിണ റെയിൽവെയ്ക്കുകീഴിലുള്ള തിരുവനന്തപുരം ഡിവിഷനാണ് ഉപകരണം വികസിപ്പിച്ചത്. ഉപകരണം ധരിച്ച രണ്ടോ അധിലധികമോ ആളുകൾ രണ്ടോ, മൂന്നോ മീറ്ററിനുള്ളിൽ… Read More
  • റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷംകോടി കടന്നുന്യൂഡൽഹി: വെള്ളിയാഴ്ചയിലെ വ്യാപാരത്തിനിടെ ഓഹരി വില നാലുശതമാനത്തിലേറെ കുതിച്ചതോടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിമൂല്യം 14 ലക്ഷം കോടി രൂപ കടന്നു. കമ്പനിയുടെ ഭാഗികമായി അടച്ചുതീർത്ത ഓഹരികൾ വിപണിയിൽ വേറെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത… Read More
  • മത്തിയുടെ ക്ഷാമം തുടരുമന്ന്‌ ശാസ്ത്രജ്ഞർകൊച്ചി: മത്തിയുടെ ലഭ്യതയിൽ ഈ വർഷവും കാര്യമായ വർധനയുണ്ടാകാൻ സാധ്യതയില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). കഴിഞ്ഞ രണ്ടുവർഷങ്ങളിലെപ്പോലെ മത്തിയുടെ ക്ഷാമം തുടരും. മത്തി പിടിക്കുന്നതിൽ കൂടുതൽ കരുതൽ വേണമെന്ന… Read More