121

Powered By Blogger

Saturday, 13 June 2020

10 വര്‍ഷംകൊണ്ട് 2 ലക്ഷംരൂപയുടെ നിക്ഷേപം 6 കോടിരൂപയാകുമായിരുന്നു

ഓഹരി ദീർഘകാല നിക്ഷേപകർക്ക് എന്നും നേട്ടങ്ങളെ സമ്മാനിച്ചിട്ടുള്ളൂ. ലക്ഷങ്ങൾ കോടികളായ കഥകൾ ഏറെകേട്ടിട്ടുണ്ടാകും. കഴിഞ്ഞ 10വർഷത്തിനിടെ നിക്ഷേപകർക്ക് കോടികളുടെ സമ്പത്ത് നൽകിയ ചില ഓഹരികൾ പരിചയപ്പെടാം. ഈ ഓഹരികളിൽ രണ്ടു ലക്ഷംരൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അതിന്റെമൂല്യം ഒരുകോടിയോ അതിൽകൂടുതലോ ആകുമായിരുന്നു. അവന്തി ഫീഡ്സ് അവന്തിയുടെ ഓഹരിവില കഴിഞ്ഞ പത്തുവർഷത്തിനിടെ 29,150ശതമാനമാണ് കുതിച്ചത്. 1.55 രൂപയിൽനിന്ന് ഓഹരി വില 472 രൂപയിലെത്തി. 2 ലക്ഷംരൂപ 10വർഷംമുമ്പ് നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 6.10 കോടി രൂപയാകുമായിരുന്നു. കാപ്ലിൻ പോയന്റ് ലാബ് കമ്പനിയുടെ ഓഹരിവില പത്തുവർഷത്തിനിടെ കുതിച്ചത് 11,053 ശതമാനമാണ്. ഓഹരിവില 3.16 രൂപയിൽനിന്ന് 352.45 രൂപയിലേയ്ക്കുയർന്നു. 2 ലക്ഷംരൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ 2.38 കോടി രൂപയാകുമായിരുന്നു. ഭാരത് രസായൻ പത്തുവർഷത്തിനിടെ കമ്പനിയുടെ ഓഹരിവില 6,324 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 110.50 രൂപയിൽനിന്ന് 7099 രൂപയിലേയ്ക്കെത്തി ഓഹരിവില. രണ്ടു ലക്ഷംരൂപ 10വർഷംമുമ്പ് നിക്ഷേപിച്ചിരുന്നുവെങ്കിൽഇപ്പോൾ1.26 കോടിയാകുമായിരുന്നു. അജന്ത ഫാർമ അജന്ത ഫാർമയുടെ ഓഹരി വില 25.04 രൂപയിൽനിന്ന് 1481.85 രൂപയായാണ് കുതിച്ചത്. പത്തുവർഷംമുമ്പ് രണ്ടുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ നിക്ഷേപം 1.16 കോടി രൂപയായി വളരുമായിരുന്നു. ആൽകൈൽ അമിനസ് കെമിക്കൽസ് കമ്പനിയുടെ ഓഹരി വില 10വർഷത്തിനിടെ 5,162 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 40.03 രൂപയിൽനിന്ന് 2106.15 രൂപയിലേയ്ക്കെത്തി ഒരുഓഹരിയുടെ വില. രണ്ടു ലക്ഷം രൂപയുടെ നിക്ഷേപം 1.03 കോടി രൂപയാകുമായിരുന്നു. ബജാജ് ഫിനാൻസ് 10വർഷംകൊണ്ട് കമ്പനിയുടെ ഓഹരിവില 5,058ശതമാനമാണ് ഉയർന്നത്. 45.07 രൂപയിൽനിന്ന് ഒരുഓഹരിയുടെ വില 2337 രൂപയിലേയ്ക്കെത്തി. 2 ലക്ഷംരൂപ ഈ കമ്പനിയിൽ നിക്ഷേപിച്ചരുന്നുവെങ്കിൽ നിക്ഷേപം 1.02 കോടി രൂപയാകുമായിരുന്നു. മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതയ്ക്ക് വിധേയമാണ്. സ്വന്തംഉത്തരവാദിത്തത്തിൽവേണം നിക്ഷേപിക്കാൻ. ഭാവിയിൽ ഈ ഓഹരികളിൽനിന്ന് മേൽപ്പറഞ്ഞനേട്ടം ലഭിച്ചുകൊള്ളണമെന്നില്ല.

from money rss https://bit.ly/2zsFwM6
via IFTTT