ബോളിവുഡിന്റെ മി.പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന് 50 വയസ്സ് തികയുന്നു. 1973 ല്‍ യാദോണ്‍ കി ബരത് എന്ന ചിത്രത്തില്‍ ബാലതാരമായി വന്ന പയ്യന്‍ ഇന്ന് ബോളിവുഡിലെ പകരംവെക്കാനില്ലാത്ത താരപദവിക്ക് ഉടമയാണ്. ചോക്ലേറ്റ് നായകവേഷങ്ങളില്‍ നിറഞ്ഞാടി അതും അഴിച്ചുവെച്ച് വ്യത്യസ്തമായ പരീക്ഷണങ്ങള്‍ തേടി പി.കെയില്‍ വരെ എത്തിനില്‍ക്കുന്നു ആ യാത്ര. ബോളിവുഡിലെ മറ്റ് രണ്ട് ഖാന്മാരായ ഷാരൂഖും സല്‍മാനും ഇപ്പോഴും കാര്യമായ പരീക്ഷണങ്ങള്‍ക്ക് മുതിരാതെ സ്ഥിരം ചിത്രങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ആമിര്‍ വേറിട്ടവഴിയെ നടന്നത്. ലഗാന്‍ മുതലാണ് ആമിര്‍ പുതിയ വഴിയില്‍ നടന്നുതുടങ്ങിയത്. താരെ സമീന്‍ പര്‍ എന്ന ചിത്രം സംവിധാനം ചെയ്ത ആമിര്‍ മികവ് ആവര്‍ത്തിച്ചു.
ഖായമത് സെ ഖയാമത് തക്കില്‍ ജൂഹിചൗളയ്‌ക്കൊപ്പം പാറിക്കിടക്കുന്ന തലമുടിക്കാരന്‍ പയ്യനില്‍ നിന്ന് ഫനയിലും ധൂം 3യിലും പ്രതിനായക വേഷങ്ങള്‍ ചെയ്തും സത്യമേവ ജെയ്‌തെ എന്ന ടെലിവിഷന്‍ ഷോയുമായി സജീവമായി ആമിര്‍. ഉറച്ച നിലപാടുകള്‍ സ്വീകരിക്കാനും ആത് വിളിച്ചുപറയാനുള്ള ആര്‍ജവവവും ആമിറില്‍ നാം കണ്ടു.
50 ാം വയസ്സില്‍ ആമിര്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത് ഗുസ്തിക്കാരന്റെ റോളാണ്. ഡംങ്കല്‍ എന്ന ചിത്രത്തിലെ ഗുസ്തിക്കാരനാകാന്‍ 22 കിലോയാണ് ആമിര്‍ ശരീരഭാരം വര്‍ധിപ്പിച്ചത്. ഇപ്പോള്‍ 90 കിലോ ഭാരമുള്ള താരം ഇതേ സിനിമയിലെ മറ്റൊരു കാലം അവതരിപ്പിക്കാന്‍ അടുത്തവര്‍ഷം 27 കാരനായ യുവാവായി ഭാരംകുറച്ചും പ്രത്യക്ഷപ്പെടും.
from kerala news edited
via IFTTT