121

Powered By Blogger

Saturday, 14 March 2015

ശുകപുരം അതിരാത്രം: സോമലത കൊല്ലങ്കോട്‌ നിന്ന്‌ 18 ന്‌ എത്തും











Story Dated: Sunday, March 15, 2015 02:13


ആനക്കര: ശുകപുരം അതിരാത്രം സോമലത കൊല്ലങ്കോട്‌ നിന്ന്‌ 18 ന്‌ എത്തും. ഇന്ത്യയില്‍ എവിടെ അതിരാത്രം ഉള്‍പ്പെടെയുള്ള യാഗങ്ങള്‍ നടന്നാലും സോമലത കൊണ്ടുപോകുന്നത്‌ കൊല്ലങ്കോട്‌ തിരു കാച്ചാംകുറിശ്ശി പെരുമാള്‍ (മഹാവിഷ്‌ണു) ക്ഷേത്രത്തില്‍ നിന്നാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുളള ക്ഷേത്രവുമായി ബന്ധപ്പെട്ട്‌ നിരവധി ഐതിഹ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. കശ്യപമഹര്‍ഷി തപസനുഷ്‌ഠിച്ച സ്‌ഥലമാണിത്‌. അതുകൊണ്ടുതന്നെ കശ്യപാശ്രമമെന്ന പേരിലും ഇവിടം അറിയപ്പെടുന്നുണ്ട്‌.


കൊല്ലങ്ങോട്‌ രാജവംശത്തിന്റെ അധിനതയിലുള്ള ക്ഷേത്രത്തിന്റെ ഭരണം നടത്തുന്നത്‌ മലബാര്‍ ദേവസ്വംബോര്‍ഡാണ്‌. ക്ഷേത്രത്തിന്റെ ചുമര്‍ ചിത്രങ്ങളും ചരിത്രത്തില്‍ ഇടംനേടിയതാണ്‌ പച്ചിലകളുടെ നീരുകൊണ്ട്‌ തീര്‍ത്ത ചിത്രങ്ങള്‍ ഇപ്പോഴും ക്ഷേത്രചുമരുകളില്‍ കാണാം. തുലാം മാസത്തിലെ വാവ്‌ ദിനമാണ്‌ ഇവിടെ ഉത്സവം ആഘോഷിക്കപ്പെടുന്നത്‌. മുമ്പ്‌ രാജവംശത്തിന്റെ കീഴിലുളള പ്രദേശങ്ങളില്‍ നിന്നെല്ലാം തങ്ങള്‍ കൃഷിചെയ്‌ത വിളകളില്‍നിന്നെല്ലാം വാവ്‌ ദിനത്തില്‍ ഇവിടെ കാണിക്കയായി സമര്‍പ്പിക്കപ്പെടും.










from kerala news edited

via IFTTT