121

Powered By Blogger

Saturday, 14 March 2015

യാത്രയയപ്പിന്‌ കാത്തുനില്‍ക്കാതെ ഉണ്ണികൃഷ്‌ണന്‍ യാത്രയായി











Story Dated: Sunday, March 15, 2015 02:13


ആനക്കര: യാത്രയയപ്പിന്‌കാത്തു നില്‍ക്കാതെ ആനക്കര ചോലയില്‍ ഉണ്ണികൃഷ്‌ണന്‍ യാത്രയായി. കോതച്ചിറ ജി.എല്‍.പി സ്‌കൂളിലെ ഹെഡ്‌മാസ്‌റ്ററായിരുന്ന ഉണ്ണികൃഷ്‌ണന്‍ 31 വര്‍ഷ സര്‍വ്വീസില്‍ നിന്ന്‌ വിരമിക്കുകയാണ്‌. സജീവ കെ.എസ്‌.ടി.എ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹമുള്‍പ്പെടെയുളളവര്‍ക്ക്‌ ശനിയാഴ്‌ച്ച ജില്ലാ കമ്മറ്റിയുടെയും 18 ന്‌ സബ്‌ജില്ലാ കമ്മറ്റിയുടെയും യാത്രയയപ്പ്‌ നല്‍കാനിരിക്കെയാണ്‌ ഇദ്ദേഹത്തിന്റെ മരണം. സംസ്‌ക്കാരം ശനിയാഴ്‌ച്ച വീട്ടുവളപ്പില്‍ നടന്നു. സംസ്‌ക്കാര ചടങ്ങില്‍ സഹപ്രവര്‍ത്തകരും ശിഷ്യരുമടക്കം നൂറ്‌കണക്കിന്‌ പേര്‍ പങ്കെടുത്തു.










from kerala news edited

via IFTTT