121

Powered By Blogger

Saturday, 14 March 2015

ഫേസ്‌ബുക്കിലൂടെ വ്യാജപ്രചരണം; ലാലു പ്രസാദിന്റെ മകള്‍ക്കെതിരേ ബിജെപി









Story Dated: Saturday, March 14, 2015 11:45



mangalam malayalam online newspaper

മുസാഫര്‍പുര്‍: ഹാവാര്‍ഡ്‌ സര്‍വകലാശാലയില്‍ പ്രസംഗിച്ചു എന്ന വ്യാജ പ്രചരണം നടത്തിയതിനെ തുടര്‍ന്ന്‌ ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ്‌ യാദവിന്റെ മകള്‍ കുടുങ്ങി. ഫേസ്‌ബുക്കിലൂടെ തട്ടിപ്പ്‌ വാര്‍ത്ത പ്രചരിപ്പിച്ചെന്ന്‌ ആരോപിച്ച്‌ മിസാഭാരതിക്കെതിരേ ബിജെപി രംഗത്തെത്തി. ക്രിമിനല്‍ വിശ്വാസ വഞ്ചന ആരോപിച്ച്‌ കോടതിയെ സമീപിച്ചിരിക്കുകയാണ്‌.


മാര്‍ച്ച്‌ 7 ന്‌ മിസാഭാരതി ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റ് ചെയ്‌ത ഫോട്ടോയാണ്‌ വിവാദം ഉണ്ടാക്കിയിരിക്കുന്നത്‌. ഹാവാര്‍ഡില്‍ യുവജനങ്ങളുടെ പങ്ക്‌ എന്ന വിഷയത്തില്‍ പ്രസംഗിക്കുന്നു എന്ന്‌ അടിക്കുറിപ്പും നല്‍കി ഒരു വേദിയെ അഭിസംബോധന ചെയ്യുന്ന ചിത്രം ഇവര്‍ നല്‍കി. എന്നാല്‍ വെറും ഒരു ക്ഷണിതാവ്‌ എന്നതിനപ്പുറത്ത്‌ ഹാവാര്‍ഡിലെ ഒരു ഇന്ത്യന്‍ സമ്മേളനങ്ങളിലും ഇവരെ പ്രസംഗിക്കാന്‍ വെച്ചിട്ടില്ലെന്ന്‌ പറഞ്ഞ്‌ സര്‍വകലാശാല തന്നെ രംഗത്ത്‌ വന്നതോടെ എല്ലാം പൊളിഞ്ഞു. ഇപ്പോള്‍ ബീഹാര്‍ ബിജെപി കലാസാംസ്‌ക്കാരിക വിഭാഗം സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ ചന്ദ്രപ്രകാശ്‌ പ്രഷാര്‍ മുസാഫര്‍പൂര്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ മിസാ ഭാരതിക്കെതിരേ റിട്ട്‌ സമര്‍പ്പിച്ചിരിക്കുകയാണ്‌.


ഹാവാഡ്‌ കെന്നഡി സ്‌കൂള്‍ കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും ഈ വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്‌. അടുത്തിടെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാടലീപുത്രത്തില്‍ ആര്‍ജെഡി സ്‌ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ 40 കാരിയായ മിസാഭാരതി പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ രാം കൃപാല്‍ യാദവാണ്‌ തോല്‍പ്പിച്ചത്‌.










from kerala news edited

via IFTTT