121

Powered By Blogger

Saturday, 14 March 2015

സാമൂഹിക സമുദ്ധാരണ സംരംഭങ്ങളുമായി പാണക്കാട്ട്‌ ഹാദിയ സെന്റര്‍ ഒരുങ്ങുന്നു











Story Dated: Sunday, March 15, 2015 02:13


മലപ്പുറം: കേരളത്തിനകത്തും പുറത്തുമുള്ള മുസ്ലിംകളുടെ സാമൂഹിക സമുദ്ധരാണം ലക്ഷ്യമാക്കി ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ്‌ അസോസിയേഷന്‍ (ഹാദിയ)ക്ക്‌ കീഴില്‍ പാണക്കാട്ട്‌ സോഷ്യല്‍ എക്‌സലന്‍സ്‌ സെന്റര്‍ ഒരുങ്ങുന്നു. സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങളാണ്‌ സെന്ററിന്റെ ചെയര്‍മാന്‍. മാനവ-വിഭവശേഷി വിനിയോഗം, പ്രബോധനം, മാധ്യമപഠനം, കൗണ്‍സിലിങ്‌, ട്രൈനിങ്‌, പ്രസാധനം, ഗവേഷണം തുടങ്ങി വിവിധ സബ്‌സെന്ററുകളടങ്ങുന്ന ബഹു മുഖ പദ്ധതികളാണ്‌ സെന്ററില്‍ തയ്യാറാകുന്നത്‌.


കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന്‌ ആവശ്യമായ കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യുക, ഇംഗ്ലീഷ്‌, ഉര്‍ദു, മലയാളം തുടങ്ങിയ മുഴുവന്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലൂടെ പ്രസാധന മേഖലകളില്‍ സജീവമായി ഇടപെടുക, വിവിധ സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പരിശീലന പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയാണ്‌ സെന്ററിനു കീഴിലുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍. 28ന്‌ ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ സെന്റര്‍ നാടിനു സമര്‍പ്പിക്കും. പ്രോ ചാന്‍സലറും സമസ്‌ത ജനറല്‍ സെക്രട്ടറിയുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി മുഖ്യപ്രഭാഷണം നടത്തും. മത സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.










from kerala news edited

via IFTTT