121

Powered By Blogger

Saturday, 14 March 2015

തീം സോംഗ് ക്ഷണിക്കുന്നു








തീം സോംഗ് ക്ഷണിക്കുന്നു


Posted on: 14 Mar 2015



ഡാലസ്: ഐ.പി.സി. സഭകളുടെ ദേശീയ സമ്മേളനമായ 13-ാമത് കോണ്‍ഫറന്‍സിലേക്ക് തീം സോംഗ് ക്ഷണിക്കുന്നു. കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം മരണപര്യന്തം വിശ്വസ്തനായിരിക്കുക എന്നതാണ്. തീം സോംഗും ചിന്താവിഷയത്തെ ആസ്പദമാക്കി രചിച്ച് ഈണം പകര്‍ന്ന് സിഡിയിലാണ് അയക്കേണ്ടത്. അമേരിക്കയിലും വിദേശത്തുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

തിരഞ്ഞെടുത്ത ഗാനത്തിന് സമ്മാനം നല്‍കി ആദരിക്കും. കോണ്‍ഫറന്‍സ് വേദിയില്‍ ഗാനമാലപിക്കുകയും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.


ഒക്‌ലഹോമ സിറ്റിയില്‍ ജൂലായ് 16-19 വരെ നോര്‍മന്‍ എംബസി സ്യൂട്ടിലാണ് ഐ.പി.സി.ഫാമിലി കോണ്‍ഫറന്‍സിന് വേദി ഒരുക്കുന്നത്.


അയക്കേണ്ട വിലാസം: Alex vettikkal, POBox- 851381, Yukon ok 73085

അവസാന തീയതി - ഏപ്രില്‍ 25


കൂടുതല്‍ വിവരങ്ങള്‍ക്ക്:


അലക്‌സ് വെട്ടിക്കല്‍ - 4055960681

ജോയ് തുമ്പമണ്‍ - 832 9713761

ശാമുവേല്‍ യോഹന്നാന്‍ - 8458935118





വാര്‍ത്ത അയച്ചത് : രാജു തരകന്‍











from kerala news edited

via IFTTT